HEALTH

വൈ​റ​ല്‍ പ​നി​യി​ൽ നാ​ട്; ചി​കി​ത്സ തേ​ടി ജ​നം | Viral fever grips region; people rush for treatment


കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ വൈ​റ​ല്‍പ​നി​യും മ​റ്റ് രോ​ഗ​ങ്ങ​ളും പ​ട​ര്‍ന്നു​പി​ടി​ക്കു​ന്നു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ നി​ത്യ​വും ചി​കി​ത്സ തേ​ടി​യെ​ത്തു​ക​യാ​ണ്. രോ​ഗം പ​ട​ർ​ന്ന് പി​ടി​ച്ച​പ്പോ​ൾ പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പാ​ളു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രും ഉ​ള്‍പ്പെ​ടെ വൈ​റ​ല്‍ പ​നി ബാ​ധി​ച്ച് ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു പേ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു. ജി​ല്ല​യി​ലെ താ​ലൂ​ക്ക്, ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല. സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍മാ​രി​ല്ലാ​ത്ത​ത് പ​നി​ബാ​ധി​ത​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. മ​രു​ന്ന് ക്ഷാ​മ​വും രോ​ഗി​ക​ളെ വ​ല​ക്കു​ന്നു. ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഡോ​ക്ട​ര്‍മാ​രു​ടെ കു​റ​വു​ള്ള​തി​നാ​ല്‍ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന മു​റി​ക്ക് മു​ന്നി​ല്‍ നീ​ണ്ട നി​ര പ​തി​വ് കാ​ഴ്ച​യാ​യി. മ​ണി​ക്കൂ​റു​ക​ളോ​ളം ഡോ​ക്ട​റെ കാ​ത്ത് ത​ള​ര്‍ന്നു​വീ​ഴു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​റ​വ​ല്ല. വൈ​റ​ല്‍പ​നി​ക്ക് പു​റ​മെ ഡെ​ങ്കി​പ്പ​നി​യും മ​ല​മ്പ​നി​യും എ​ലി​പ്പ​നി​യും മ​ഞ്ഞ​പ്പി​ത്ത​വും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ് പ​നി ബാ​ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ തേ​ടി​യെ​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ആ​യു​ര്‍വേ​ദ, ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​മു​ണ്ട്. ഈ ​വ​ര്‍ഷം 28 പേ​ര്‍ക്കാ​ണ് മ​ല​മ്പ​നി ബാ​ധി​ച്ച​തെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ ക​ണ​ക്ക്. ഈ ​മാ​സം മാ​ത്രം അ​ഞ്ചു​പേ​ര്‍ക്ക് മ​ല​മ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 167 പേ​ര്‍ക്ക് ഈ ​വ​ര്‍ഷം ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു. 512 പേ​രാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ​ത്. 37 പേ​ര്‍ക്ക് ഈ ​വ​ര്‍ഷം എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ​ത് 14 പേ​രാ​ണ്. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ര്‍ത്തു​ക​യാ​ണ്. ഈ ​വ​ര്‍ഷം ഒ​ട്ടേ​റെ പേ​ർ മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു. ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ​ത് 60 പേ​രാ​ണ്. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​റെ​യാ​ണെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ക​ണ​ക്ക് പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ജി​ല്ല പ​നി​ക്കി​ട​ക്ക​യി​ലാ​യി​ട്ടു കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍മാ​രെ നി​യ​മി​ക്കാ​നും ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ആ​ഴ്ച​ക​ളോ​ളം പ​നി​ച്ച് കി​ട​ന്നാ​ലും രോ​ഗം വി​ട്ടു മാ​റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.


Life Style ⏭️

Back to top button