NEWS

കരാർ നൽകി പണം വാങ്ങി; വിവാഹദിവസം ഭക്ഷണം എത്തിച്ചില്ല, കോട്ടയത്തെ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ പരാതി

പ്രതീകാത്മകചിത്രം

കോട്ടയം: വിവാഹച്ചടങ്ങിന് കേറ്ററിംഗ് സംഘം ഭക്ഷണം എത്തിച്ചില്ലെന്ന് പരാതി. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഉദയം കേറ്ററിംഗ് സ്ഥാപനത്തിനും അതിന്റെ ഉടമ വിഷ്ണുവിനുമെതിരെയാണ് വധുവിന്റെ വീട്ടുകാർ പരാതി നൽകിയിരിക്കുന്നത്. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമായി നടന്ന രണ്ട് വിവാഹച്ചടങ്ങുകളിലാണ് ഭക്ഷണം ലഭിക്കാതിരുന്നത്. ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താത്തതിനെത്തുടർന്ന് സമീപത്തെ ഹോട്ടലുകളിൽനിന്നുമാണ് ഭക്ഷണം എത്തിച്ച് ആളുകൾക്ക് നൽകിയത്.

കഞ്ഞിക്കുഴി സ്വദേശിയായ യുവതിയുടെ വിവാഹത്തിന് ഭക്ഷണം, സ്റ്രേജ് തുടങ്ങിയ കാര്യങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ കരാറാണ് നൽകിയത്. ഇതിൽ സ്റ്റേജ് സൗണ്ട് തുടങ്ങിയ കാര്യങ്ങൾ കരാറുകാർ തന്നെ മറ്റൊരാളെ ഏൽപിച്ചിരുന്നു. വെൽക്കം ഡ്രിങ്ക് ഉൾപ്പടെ ഭക്ഷണം എത്താതിരുന്നതോടെ ഇവരെ വിളിച്ചപ്പോൾ ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തിൽപെട്ടുവെന്നാണ് അറിയിച്ചത്. പിന്നീട് വിളിച്ചപ്പോൾ ഭക്ഷണം പാകം ചെയ്തില്ലെന്നും എത്തിക്കാൻ കഴിയില്ലെന്നുമാണ് പറഞ്ഞത്.

മുണ്ടക്കയം ചോറ്റിയിൽ നടന്ന വിവാഹത്തിൽ പനക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാർ 1.4 ലക്ഷം രൂപയുടെ കരാറാണ് നൽകിയത്. വിവാഹത്തലേന്നത്തെ ഭക്ഷണത്തിന്റെ ഓർഡറും ഇവർക്കായിരുന്നു. തലേദിവസത്തെ ഭക്ഷണം വീട്ടിൽ എത്തിച്ചിരുന്നു. എന്നാൽ വിവാഹച്ചടങ്ങിൽ കുടുവെള്ളം പോലും ഒരുക്കിയിരുന്നില്ല. ഇതിനെത്തുടർന്ന് ആദ്യം വിഷ്ണുവിനെ വിളിച്ചപ്പോൾ ഉടനെ എത്തുമെന്നാണ് പറഞ്ഞത്. എന്നാൽ പിന്നാലെ വിളിച്ചപ്പോൾ ഫോൺ കോൾ എടുത്തില്ല. ഇൻഫ്ലുവൻസർമാരെ അടക്കം ഉപയോഗിച്ചാണ് ഉദയം കാറ്രറിംഗ് സ്ഥാപനം പരസ്യം ചെയ്തത്.

English Summary

A catering company allegedly failed to deliver food for two wedding ceremonies in Kottayam, forcing the families to arrange food from nearby hotels. Complaints have been filed against Udayam Catering, based in Kanjirappally, and its owner Vishnu.
RELATED TOPICS: KOTTAYAM CATERING COMPLAINT, WEDDING FOOD COMPLAINT, UDAYAM CATERING, KERALA WEDDING NEWS, CATERING FRAUD COMPLAINT

Read News ⏭️

Back to top button