NEWS
ദുരന്തസന്ധ്യയിൽ മാഞ്ഞു, ആ കുരുന്നുചിരികൾ; തീരാനോവായി ഇരട്ടക്കുട്ടികളുടെ മരണം: ഉള്ളിൽച്ചെന്നത് മാരക കീടനാശിനി

അടിമാലി ∙ ഇരട്ടകളായ പിഞ്ചുസഹോദരങ്ങളുടെ കളിചിരികൾ ഒരുനിമിഷം കൊണ്ട് തീരാനോവായി മാറി. ഇഹാനും റിഹാനും മൂന്നുവയസ്സുള്ള മൂത്ത സഹോദരൻ അഹിലിനൊപ്പം കളിച്ചുചിരിച്ചു പിന്നിട്ട സായാഹ്നമാണ് ദുരന്തത്തിൽ കലാശിച്ചത്.നിനച്ചിരിക്കാത്ത സമയത്താണ് പിഞ്ചോമനകൾ നിലത്തുവീണുകിടന്ന കീടനാശിനി അറിയാതെ നാവിൽതൊട്ടത്. കീടനാശിനി ഉള്ളിൽച്ചെന്നതിന്റെ ലക്ഷണങ്ങൾ ഇഹാന്റെ ശരീരത്തിൽ പ്രകടമായി. അസ്വസ്ഥത വർധിച്ചുവന്നതോടെ വീടിനുള്ളിൽ അഫ്സലും ഭാര്യ സാന്ദ്രയും വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അടുക്കളയുടെ ബർത്തിൽനിന്ന് തറയിലേക്കു വീണുകിടക്കുന്ന കീടനാശിനി ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണത്തിനു കീഴടങ്ങുകയായിരുന്നു.ഉള്ളിൽച്ചെന്നത് മാരക കീടനാശിനി മാരക കീടനാശിനിയായ സെൽക്രോൺ ആണ് ഇരട്ടക്കുട്ടികളുടെ ജീവൻ അപഹരിച്ചത്. 2 മാസം മുൻപാണ് ഇവർ വീട് വാടകയ്ക്കെടുത്തു താമസം തുടങ്ങിയത്. അതിനു മുൻപ് വീട്ടിൽ താമസിച്ചവരാകാം സെൽക്രോൺ വാങ്ങി സൂക്ഷിച്ചതെന്നാണ് നിഗമനം. കാലപ്പഴക്കത്താൽ ടിന്നിന്റെ തകിട് ദ്രവിച്ച് കീടനാശിനി പുറത്തേക്ക് ഒഴുകിയിരുന്നു.
Fashion ⏭️


