NEWS
ഹോർമുസ് കടലിടുക്കിനെ നടുക്കി ഇരട്ട സ്ഫോടനങ്ങൾ; യുഎസ്-ഇറാൻ യുദ്ധം രൂക്ഷം

ടെഹ്റാൻ∙ പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപിനു സമീപം വൻ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് സമുദ്രമേഖലയിൽനിന്നുള്ള സ്ഫോടന ശബ്ദങ്ങൾ ദ്വീപിലാകെ മുഴങ്ങിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ സ്ഥിരീകരിച്ചു.‘‘കുറച്ചു മിനിറ്റുകൾക്കു മുൻപ് ഖേഷം ദ്വീപിൽ രണ്ട് വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടു. കടലിന്റെ ഭാഗത്തുനിന്നാണ് ഈ ശബ്ദങ്ങൾ ഉയർന്നത്’’– ഐആർഎൻഎ പുറത്തുവിട്ട വാർത്തയിൽ പറയുന്നു. സ്ഫോടനത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഇറാൻ ഭരണകൂടം പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ താവളങ്ങൾക്കു നേരെ അമേരിക്ക നടത്തുന്ന മാരകമായ വ്യോമാക്രമണങ്ങൾക്കു പ്രതികാരമായി, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന രാജ്യാന്തര എണ്ണ ടാങ്കറുകളെയും ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ആക്രമണങ്ങളാണ് നടത്തുന്നത്. ഇതേത്തുടർന്ന് ഹോർമുസ് വഴിയുള്ള ആഗോള ഇന്ധന വിതരണം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.
Fashion ⏭️


