NEWS

തകരാർ ഇന്ത്യയിലെ പ്ലാന്റിന് ഇരുട്ടിലായത് അയൽരാജ്യം; കടകൾക്ക് 8 മണിക്ക് ഷട്ടറിടാൻ ഉത്തരവ്, പ്രതിസന്ധി നീളും


ധാക്ക ∙ വൈദ്യുത പ്രതിസന്ധിയുടെ നാളുകളിലൂടെ കടന്നുപോകുന്ന ബംഗ്ലദേശിനു ഇരുട്ടടിയായി ജാർഖണ്ഡിലെ അദാനി പവർ തെർമൽ പവർ പ്ലാന്റിലെ സാങ്കേതിക തകരാർ. ബംഗ്ലദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്ന പ്ലാന്റിലെ തകരാറിൽ ബംഗ്ലദേശിലെ വൈദ്യുത പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. വൈദ്യുത വിതരണം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.ബംഗ്ലദേശ് മാധ്യമമായ ദ് ഡെയ്‌ലി സ്റ്റാറിന്റെ റിപ്പോർട്ട് പ്രകാരം, അദാനി പവർ തെർമൽ പവർ പ്ലാന്റിന്റെ വൈദ്യുത നിർമാണ യൂണിറ്റുകളിൽ ഒരെണ്ണത്തിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ബോയിലറിനുണ്ടായ തകരാറാണ് പ്രവർത്തനം നിർത്തിവയ്ക്കാൻ കാരണമായത്. 1,600 മെഗാവാട്ടാണ് അദാനിയുടെ ജാർഖണ്ഡിലെ ഗോഡ്ഡ പ്ലാന്റിന്റെ ഉൽപാദന ശേഷി. വൈദ്യുത പ്രതിസന്ധി രൂക്ഷമായതോടെ ബംഗ്ലദേശ് സർക്കാർ കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.


Fashion ⏭️

Back to top button