NEWS

കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തിയ മുൻ എംപിക്ക് എട്ടുവർഷം ജയിൽ ശിക്ഷ


കുവൈത്ത് സിറ്റി∙ കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മുൻ എം.പി മുഹമ്മദ് അൽമുതൈറിന് എട്ട് വർഷം തടവ് ശിക്ഷ വിധിച്ചു. കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതിയുടേതാണ് ഉത്തരവ്. നേരത്തെ വിചാരണ കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു.വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും രഹസ്യ രേഖകളും പ്രസിദ്ധീകരിച്ചതിനും മൂന്ന് വർഷവും, അമീറിന്റെ അധികാരങ്ങളെ പരസ്യമായി വെല്ലുവിളിച്ചതിനും ജുഡീഷ്യറിയെ അപമാനിച്ചതിനും അഞ്ച് വർഷവുമാണ് ശിക്ഷ. കോടതിയിൽ ഹാജരാകാൻ പലതവണ അവസരം നൽകിയിട്ടും പ്രതി വിട്ടുനിന്നതിനെ തുടർന്നാണ് അപ്പീൽ കോടതി കേസിൽ അന്തിമ വിധി പ്രസ്താവിച്ചത്.


Fashion ⏭️

Back to top button