NEWS

ലക്ഷ്മിപ്രിയ അപവാദം പ്രചരിപ്പിച്ചെന്ന്; അൻസിബയുടെ പരാതി വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി


കൊച്ചി ∙ നടി ലക്ഷ്മിപ്രിയ തനിക്കെതിരെ യുട്യൂബ് ചാനലിലൂടെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന അൻസിബ ഹസന്റെ പരാതി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. അൻസിബ നൽകിയ പരാതി വീണ്ടും കേൾക്കാനാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ നിർദേശം. പരാതിയിൽ കേസെടുക്കേണ്ട കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും തെളിവുകൾ വിലയിരുത്താനും കോടതി നിർദേശിച്ചിട്ടുണ്ട്.അൻസിബ നൽകിയ ഹർജി മുൻപ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി എതിർകക്ഷികളായ പാലാരിവട്ടം എസ്എച്ച്ഒ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ, സംസ്ഥാന സർക്കാർ എന്നിവർക്ക് നോട്ടിസ് അയച്ചിരുന്നു. ലക്ഷ്മിപ്രിയയും യുട്യൂബ് ചാനൽ ഉടമയും നടി ശ്വേതാ മേനോനും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്നാണ് അൻസിബയുടെ ആരോപണം. താൻ മദ്യപാനിയാണെന്നും രാത്രി വൈകി മുറിയിലേക്ക് ഒരാളെ വിളിച്ചുവരുത്തിയെന്നും അടക്കം അശ്ലീലവും അപകീർത്തികരവുമായ കാര്യങ്ങളാണ് ലക്ഷ്മിപ്രിയ വിഡിയോയിലൂടെ പറഞ്ഞതെന്ന് അൻസിബ ഹർജിയിൽ ചൂണ്ടിക്കാട്ടി. 


Fashion ⏭️

Back to top button