BUSINESS

സ്വന്തമായി മേല്‍ക്കൂര വേണ്ട, ബാറ്ററിക്കും സബ്‌സിഡി സാധ്യത; സൂര്യഘര്‍ 2.0 വരുന്നു, മലയാളികള്‍ക്ക് വന്‍ നേട്ടം


PM Surya Ghar 2.0 Updates: സ്വന്തമായി അനുയോജ്യമായ മേല്‍ക്കൂരയില്ലാത്തവര്‍ക്കും ഇനി സോളാര്‍ സബ്സിഡിയിലൂടെ വൈദ്യുതി ബില്ല് സീറോയാക്കാം. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം (MNRE) ഉടന്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ‘പിഎം സൂര്യഘര്‍ 2.0’ (PM Surya Ghar 2.0) പദ്ധതിയില്‍ ഷെയര്‍ഡ് സോളാര്‍ മാതൃകയും, ബാറ്ററി സ്റ്റോറേജിനുള്ള (BESS) പ്രത്യേക ആനുകൂല്യങ്ങളും ഉള്‍പ്പെടുത്തിയേക്കും. കേന്ദ്ര സര്‍ക്കാരിന്റെ മേല്‍ക്കൂര സോളര്‍ പദ്ധതിയില്‍ വന്‍ മാറ്റങ്ങള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്.പിഎം സൂര്യ ഘര്‍ 2.0ഉപകരണങ്ങളുടെ ഗുണനിലവാരവും, യഥാര്‍ത്ഥ വൈദ്യുതി ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മേല്‍ക്കൂര സോളര്‍ പദ്ധതിയുടെ നിര്‍ദ്ദിഷ്ട രണ്ടാം ഘട്ടമാണ് സൂര്യഘര്‍ 2.0. നിലവിലെ സൂര്യഘര്‍ പദ്ധതി 2027 മാര്‍ച്ച് 31 വരെ ലഭ്യമാണ്. അതിനാല്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ (MNRE) ഔദ്യോഗിക അംഗീകാരത്തിന് ശേഷം വരും മാസങ്ങളിലോ, അടുത്ത സാമ്പത്തിക വര്‍ഷത്തിലോ പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യവപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.രണ്ടാം ഘട്ടത്തില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ജനറേഷന്‍ കേന്ദ്രീകൃത സബ്‌സിഡി നയത്തിലേയ്ക്ക് പദ്ധതി മാറിയേക്കാം. ഇന്‍സ്റ്റാള്‍ ചെയ്യുന്ന പാനലിന്റെ ശേഷിക്ക് (kW) മാത്രം സബ്‌സിഡി നല്‍കുന്നതിന് പകരം ഉല്‍പ്പാദിപ്പിക്കുന്ന യഥാര്‍ത്ഥ വൈദ്യുതിയുടെ അടിസ്ഥാനത്തിലായിരിക്കും ആനുകൂല്യം വിതരണം ചെയ്യുക.രാത്രികാല ഉപയോഗത്തിനും, പവര്‍കട്ട് സമയത്തും ഉപകരിക്കുന്ന ബാറ്ററി സ്റ്റോറേജ് (BESS) സജ്ജീകരിക്കാന്‍ പദ്ധതിയില്‍ പ്രത്യേക സബ്‌സിഡി അവതരിപ്പിച്ചേക്കാം. തത്സമയ വൈദ്യുതി ഉല്‍പ്പാദനവുംൗ, സിസ്റ്റത്തിന്റെ സാങ്കേതിക നിലവാരവും കൃത്യമായി ഉറപ്പുവരുത്താന്‍ ഡിജിറ്റല്‍ സോളാര്‍ പാസ്പോര്‍ട്ടും, എഐ അടിസ്ഥാനമാക്കിയുള്ള പരിശോധനയും വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.മുന്‍ പദ്ധതിയുമായുള്ള പ്രധാന മാറ്റങ്ങള്‍കേന്ദ്രത്തിന്റെ മേല്‍ക്കൂര സോളാര്‍ പദ്ധതിയുടെ പ്രധാന ആകര്‍ഷണം വാഗ്ദാനം ചെയ്യുന്ന സബ്‌സിഡി ആണ്. രണ്ടാംഘട്ടത്തില്‍ പദ്ധതിക്കു കീഴിലെ സബ്‌സിഡി കൈമാറ്റ രീതി മാറിയേക്കും. നിലവില്‍ പ്ലാന്റ് നിര്‍മ്മിച്ച് നെറ്റ് മീറ്ററിംഗ് പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ സബ്‌സിഡിയും ഒറ്റത്തവണയായി അക്കൗണ്ടിലെത്തുന്ന രീതിയാണുള്ളത്.എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സബ്‌സിഡിയുടെ ഒരു ഭാഗം തുടക്കത്തിലും, ബാക്കി തുക കൃത്യമായ വൈദ്യുതി ഉല്‍പ്പാദനം വിലയിരുത്തി ഘട്ടങ്ങളായുമായി നല്‍കാനാണ് പദ്ധതിയെന്ന് വിലയിരുത്തപ്പെടുന്നു. മോശം നിര്‍മ്മാണവും, നിലവാരമില്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കാന്‍ തുടര്‍ച്ചയായ ഡിജിറ്റല്‍ മോണിറ്ററിംഗ് സംവിധാനവും രണ്ടാംഘട്ടത്തില്‍ ഉണ്ടാകും.സ്വന്തമായി മേല്‍ക്കൂരിയില്ലാത്തവര്‍ക്ക് ആനുകൂല്യംറൂഫ്ടോപ്പ് ഷെയറിംഗ് ( Shared Solar Model ) എന്ന വലിയ ആശയവും രണ്ടാം ഘട്ടത്തിന്റെ പ്രധാന ഹൈലൈറ്റായി മാറിയേക്കാം. സ്വന്തമായി അനുയോജ്യമായ മേല്‍ക്കൂരയില്ലാത്തവര്‍ക്ക് ഫ്‌ലാറ്റുകള്‍, ഹൗസിംഗ് സൊസൈറ്റികള്‍ അല്ലെങ്കില്‍ സമീപത്തുള്ള മറ്റ് കെട്ടിടങ്ങളുടെ പൊതുവായ മേല്‍ക്കൂര പങ്കിട്ട് സോളാര്‍ സ്ഥാപിക്കാന്‍ ഇതു വഴിയൊരുക്കും. മലയാളികളെ സംബന്ധിച്ച് വളരെ നേട്ടമാകും ഇത്തരമൊരു നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ഇതുവഴി ഒരു പൊതു സോളാര്‍ പ്ലാന്റില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പങ്കിട്ട് തങ്ങളുടെ സ്വന്തം ഗാര്‍ഹിക ഇലക്ട്രിസിറ്റി ബില്ലില്‍ ലാഭം നേടാന്‍ സാധിക്കും.മലയാളികള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍കെഎസ്ഇബി (KSEB) ബില്ലുകളില്‍ വലിയ ലാഭം ആസ്വദിക്കാന്‍ കഴിയും. വര്‍ധിച്ചുവരുന്ന വൈദ്യുതി ബില്ലിന്റെ ആശങ്കകള്‍ കൂടാതെ കുടുംബ ബജറ്റ് പ്ലാന്‍ ചെയ്യാം. ഉയര്‍ന്ന സ്ലാബ് നിരക്കുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന മലയാളി കുടുംബങ്ങള്‍ക്ക് മാസാന്ത ബില്ലില്‍ ഗണ്യമായ ആശ്വാസം ലഭിക്കും.രണ്ടാംഘട്ടത്തില്‍ പ്രതീക്ഷിക്കുന്ന ബാറ്ററി സ്റ്റോറേജ് സംവിധാനം മഴക്കാലത്തും, പവര്‍കട്ടിലും തടസമില്ലാത്ത വൈദ്യുതി ഉറപ്പാക്കും. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്ന വലിയൊരു വിഭാഗത്തിന് ഷെയേര്‍ഡ് സോളാര്‍ വഴി ആദ്യമായി ഈ പദ്ധതിയുടെ പങ്കാളികളാകാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍സൂര്യഘര്‍ 2.0 പദ്ധതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷത്തോടെ മാത്രമാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ നിലവിലെ സൂര്യഘര്‍ പദ്ധതി ആവശ്യക്കാര്‍ പ്രയോജനപ്പെടുത്തുക. 3 kW വരെ 78,000 രൂപ വരെ കേന്ദ്ര സബ്‌സിഡി ഇവിടെ ലഭ്യമാണ്. MNRE അംഗീകാരമുള്ള വെണ്ടര്‍മാരെയും, ALMM ലിസ്റ്റഡ് പാനലുകളും മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കൃത്യമായ വൈദ്യുതി ലഭിച്ചില്ലെങ്കില്‍ ഭാവിയില്‍ സബ്‌സിഡിയെ ബാധിച്ചേക്കാം. തണല്‍ വീഴാത്ത ദിശയില്‍, കൃത്യമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് പ്ലാന്‍ സ്ഥാപിക്കുക.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളും, വിദഗ്ധരുടെ വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ്. അന്തിമമല്ല. കൂടുതല്‍ വ്യക്തതയ്ക്കായി കാത്തിരിക്കുക.)


Read News

Back to top button