NEWS

കാട്ടുപോത്ത് യുവാവിനെ കൊലപ്പെടുത്തി; പിന്നാലെ പിതൃസഹോദരപുത്രൻ ഹൃദയാഘാതം മൂലം മരിച്ചു


കോഴിക്കോട് ∙ വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ശനിയാഴ്ച മരിച്ച നരിപ്പറ്റ വടക്കേ വായാട് വേലിയേരി വി.സി. സുനിലിന്റെ പിതാവിന്റെ സഹോദര പുത്രൻ ജിജീഷ് (34) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശനിയാഴ്ച രാത്രി സുനിലിന്റെ വീട്ടിൽവച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ജിജീഷിനെ ഉടൻതന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വട്ടോളി ഗവ. എൽപി സ്‌കൂളിലെ അറ്റൻഡർ ആയിരുന്നു. അവിവാഹിതനാണ്. മൃതദേഹം വടകരയിലെ സ്വകാര്യ ആശുപത്രിയിൽ. ദാരപ്പന്റെയും അമ്മിണിയുടെയും മകനാണ്. സഹോദരങ്ങൾ: മനോജ്(അധ്യാപകൻ), ജിജി.ശനിയാഴ്ചയാണ് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ചെങ്ങന്നൂർ കോടതിയിലെ ഉദ്യോഗസ്ഥനും വായാട് സ്വദേശിയുമായ വി.സി. സുനിൽ മരിച്ചത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാനുള്ള ശ്രമത്തിനിടെ പോത്ത് സുനിലിനെ ആക്രമിക്കുകയായിരുന്നു. സാരമായ പരുക്കേറ്റ സുനിലിനെ ഉടൻതന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അവധി കഴിഞ്ഞ ഞായറാഴ്ച ചെങ്ങന്നൂരിലേക്ക് മടങ്ങാനിരിക്കെയാണ് സുനിലിന്റെ മരണം.


Fashion ⏭️

Back to top button