NEWS
ഇറാനിയൻ ഏജന്റുമാർ വലവിരിച്ചു, നെതന്യാഹുവിന്റെ മകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; റിപ്പോർട്ട് പുറത്ത്

വാഷിങ്ടൻ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മകൻ യെയിറിനെ ഇറാൻ വധിക്കാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ ദിവസമാണ് തന്റെ മകനു നേരെ ഇറാൻ വധശ്രമം നടത്തിയെന്ന് നെതന്യാഹു വെളിപ്പെടുത്തിയത്. എന്നാൽ ഏത് മകനാണെന്നോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിരുന്നില്ല. നെതന്യാഹുവിന് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. എന്നാല്‍ ഇത് യെയിറാണെന്ന് ഒരു യുഎസ് മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. 2025 ഡിസംബറിലായിരുന്നു ഈ സംഭവം. ഫ്ലോറിഡയിലാണ് 35 കാരനായ യെയിർ താമസിച്ചിരുന്നത്. ഇയാളുടെ നീക്കങ്ങൾ നീരീക്ഷിക്കാൻ ഇറാനിയൻ ഏജന്റുമാർ മിയാമിയിൽ ഉണ്ടായിരുന്നെന്നും അപകടസാധ്യത കണക്കിലെടുത്ത് എത്രയും വേഗം ഇസ്രയേലിലേക്ക് മടങ്ങാൻ നിർദേശം നല്‍കിയതായും റിപ്പോർട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വളരെ വേഗം സാധനങ്ങൾ പോലും എടുക്കാതൊണ് യെയിർ നാട്ടിലേക്ക് മടങ്ങിയത്.
Fashion ⏭️


