BUSINESS

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ കടത്തുചുങ്കം: ഒരു ഇന്ത്യന്‍ കപ്പലിന് 17 കോടി രൂപ വരെ ചെലവേറും; എണ്ണവില കുതിച്ചേക്കാം


ഹോര്‍മുസ് കടലിടുക്കില്‍ കാര്യങ്ങള്‍ കൈവിടുകയാണ്. ലോകത്തിലെ ഏറ്റവും സുപ്രധാന എണ്ണപ്പാതയായ ഹോര്‍മുസില്‍ ഇറാന്‍ ടോള്‍ ചുമത്തിയിരിക്കുന്നു. ഈ നീക്കം ഇറാന്‍- യുഎസ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സംഘര്‍ഷമാക്കും. ഇറാനുമായി ബന്ധപ്പെടുന്നവര്‍ക്ക് കടുത്ത ഉപരോധ ഭീഷണി യുഎസ് ഉയര്‍ത്തി കഴിഞ്ഞു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഇന്ധന വിതരണത്തിന് ചെലവേറുമെന്ന് ഉറപ്പാണ്. ടോള്‍ ശക്തമാകുന്നതോടെ ആഗോള എണ്ണവിലയും കുതിക്കാം. കാര്യങ്ങള്‍ ഇന്ത്യയ്ക്ക് ഒട്ടും അനുകൂലമല്ല. ഇന്ത്യയിലെ പെട്രോള്‍ വിലയെയും, സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയും ഈ പ്രശ്‌നങ്ങള്‍ ഒരുപോലെ ബാധിക്കാം.ടോള്‍ നിരക്കും ഇന്ത്യന്‍ കപ്പലുകളുടെ ചെലവുംഹോര്‍മുസ് ടോളുമായി ബന്ധപ്പെട്ട ബില്ല് ഇറാന്റെ പാര്‍ലമെന്ററി സമിതി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ബില്ലില്‍ ടോളുമായി ബന്ധപ്പെട്ട ഘടനാപരമായ അന്തിമ നിരക്കുകള്‍ നിശ്ചയിച്ചു വരുന്നതേയുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാവിഗേഷന്‍, ഇന്‍ഷുറന്‍സ്, പാരിസ്ഥിതിക സേവനങ്ങള്‍ എന്നിവയുടെ പേരില്‍ ചില കപ്പലുകളില്‍ നിന്ന് ഏകദേശം 20 ലക്ഷം ഡോളര്‍ (2 Million USD) വരെ ഈടാക്കിയേക്കാമെന്നാണ് റിപ്പോര്‍ട്ട്.പൂര്‍ണ്ണ നിരക്ക് ബാധകമായാല്‍ ഒരു ഇന്ത്യന്‍ ചരക്കുകപ്പലിന് ഒരു തവണ കടലിടുക്ക് കടക്കാന്‍ ഏകദേശം 16.5 കോടി മുതല്‍ 17 കോടി രൂപ വരെ ടോള്‍ നല്‍കേണ്ടി വരാം. എന്നാല്‍ ‘സൗഹൃദ രാജ്യങ്ങള്‍ക്ക്’ ടോളില്‍ ഇളവുകള്‍ നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള നല്ല നയതന്ത്ര ബന്ധം കാരണം ഈ തുക കുറയുകയോ, ചിലപ്പോള്‍ പൂര്‍ണ്ണമായി ഒഴിവാക്കപ്പെടുകയോ ചെയ്യാമെന്ന് വിദഗ്ധര്‍ പറയുന്നു.എണ്ണ, വാതകം, സാധനങ്ങള്‍: ആഘാതംലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും, എല്‍.എന്‍.ജി (LNG) വ്യാപാരത്തിന്റെ വലിയ പങ്കും ഹോര്‍മുസ് വഴിയാണ് നടക്കുന്നത്. ടോള്‍ വരുന്നതോടെ ക്രൂഡ് ഓയില്‍, പാചകവാതക ഇറക്കുമതി ചെലവ് കൂടും. ടോളിന് പുറമേ സമുദ്രപാതയിലെ സുരക്ഷാ ഭീഷണികള്‍ കാരണം കപ്പലുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയവും, ചരക്കുകൂലിയും ഇതോടകം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.ഇന്ധനവില ഉയരുന്നതിന് ഒപ്പം ഗള്‍ഫ് മേഖലയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വളങ്ങള്‍, കെമിക്കലുകള്‍, പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ വില വര്‍ധിക്കുന്നത് വിപണിയില്‍ മൊത്തത്തില്‍ പണപ്പെരുപ്പത്തിന് കാരണമാകാം.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍അന്താരാഷ്ട്ര സമുദ്രനിയമ പ്രകാരം (UNCLOS) പ്രധാന കടലിടുക്കുകളിലൂടെ തടസമില്ലാത്ത സ്വതന്ത്ര ഗതാഗതത്തിന് ഏവര്‍ക്കും അവകാശമുണ്ട്. ഇറാന്റെ ടോള്‍ പിരിവിനെ അമേരിക്കയും, മറ്റ് പാശ്ചാത്യ രാജ്യങ്ങളും ശക്തമായി എതിര്‍ക്കുന്നതിന്റെ അടിസ്ഥാനവും ഇതുതന്നെ. ഇന്ത്യയെ സംബന്ധിച്ച് ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഹോര്‍മുസ് പാത വളരെ നിര്‍ണായകമാണ്. ചരക്കുകപ്പലുകള്‍ക്ക് ഇളവുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യ ഇറാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ സാധ്യത കൂടുതലാണ്. എണ്ണക്കപ്പലുകള്‍ക്ക് പെട്ടെന്ന് മറ്റ് ബദല്‍ പാതകള്‍ കണ്ടെത്താന്‍ പ്രയാസമാണ്. അതിനാല്‍ ആഗോള വിപണിയില്‍ കുറച്ചുകാലത്തേക്ക് അസ്ഥിരത ഉണ്ടായേക്കാം.


Read News

Back to top button