NEWS

ലിഫ്റ്റ് ചോദിച്ച് കാറിൽ കയറി, മൽപ്പിടിത്തം, ക്രൂര ബലാത്സംഗം; ആ കുട്ടികൾക്ക് സംഭവിച്ചതെന്ത്? പ്രതികളെ പിടിച്ചത് സൈനികർ


1978 ഓഗസ്റ്റ് 26. വൈകിട്ട് 6 മണി കഴിഞ്ഞു. ഡൽഹിയിലെ സർവീസ് ഓഫിസസ് എൻക്ലേവിലെ വീട്ടിൽനിന്ന് ഗീത ചോപ്ര എന്ന പതിനാറുകാരിയും സഹോദരൻ പതിനാലുകാരൻ സഞ്ജയും ഇറങ്ങുന്നു. ആകാശവാണിയിൽ യുവവാണി എന്ന പരിപാടി അവതരിപ്പിക്കാനാണ് അവർ പോകുന്നത്. രാത്രി 8 മണിക്കാണ് പരിപാടി. അതു കഴിഞ്ഞ് കൂട്ടിക്കൊണ്ടുവരാൻ ചെല്ലാമെന്നു പിതാവ് നേവി ക്യാപ്റ്റൻ മദൻ മോഹൻ ചോപ്ര പറഞ്ഞിട്ടുണ്ട്. 9 മണിയോടെ എത്താമെന്നാണ് അദ്ദേഹം മക്കളോടു പറഞ്ഞത്. സമയം 8 മണി. മദൻ മോഹൻ ചോപ്രയും ഭാര്യയും റേഡിയോ ട്യൂൺ ചെയ്ത് മകളുടെ പരിപാടിക്കായി കാത്തിരുന്നു. റേഡിയോയിൽ കേട്ടത് ഒരു പെൺകുട്ടിയുടെ ശബ്ദം തന്നെയായിരുന്നു. എന്നാൽ അത് ഗീതയുടേതായിരുന്നില്ല. അതെന്തുപറ്റി? അവരുടെ പരിപാടി മാറ്റിവച്ചിട്ടുണ്ടാകുമോ? മദൻ മോഹൻ ചോപ്രയ്ക്ക് ഒരുപാട് സംശയങ്ങളുണ്ടായി. മക്കളോടു തന്നെ അതിനെപ്പറ്റി ചോദിക്കാമെന്ന് കരുതി അയാൾ ആകാശവാണിയിലേക്കു തിരിച്ചു. ‌‌എന്നാൽ അവിടെയെത്തി കുട്ടികളെ പറ്റി ചോദിച്ചപ്പോൾ അവർ ഇന്നവിടെ എത്തിയില്ലെന്നാണ് ജീവനക്കാർ പറഞ്ഞത്. തന്നെ കാണാതെ മക്കൾ വീട്ടിലേക്ക് പോയിട്ടുണ്ടാകുമോ എന്നായി ചോപ്രയുടെ  സംശയം. പെട്ടെന്ന് അയാൾ വാഹനമെടുത്ത് വീട്ടിലേക്കു പോയി. പക്ഷേ, വീട്ടിലെത്തിയപ്പോൾ മക്കൾ വന്നിട്ടില്ല. അവർ പോകാന്ടയുള്ള എല്ലായി‌ടത്തും രാത്രി തന്നെ അദ്ദേഹം അന്വേഷിച്ചിറങ്ങി. ദിവസങ്ങൾ അവർക്കായി കാത്തിരുന്നെങ്കിലും അവർ രണ്ടുപേരും മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചെത്തിയതേയില്ല. അവർ എവിടെയാണു പോയത്? അവർക്ക് എന്താണു പറ്റിയത്? ആ തിരോധാനത്തിനു പിന്നാലെ പൊലീസ് നടത്തിയ യാത്ര ചെന്നെത്തിയത് രാജ്യത്തെത്തന്നെ നടുക്കിയ ഒരു ഇരട്ടക്കൊലപാതകത്തിലായിരുന്നു. ∙ അവർ ആശുപത്രിയിലെത്തിയതെന്തിന്? അതേദിവസം രാത്രി 10 മണി. വില്ലിങ്ടൻ ആശുപത്രിയിൽ ചികിത്സയ്ക്കായി രാത്രി 10 മണിയോടെയാണ് രണ്ടുപേർ എത്തിയത്. വിനോദ്, ഹർഭജൻ സിങ് എന്നാണ് അവർ ആശുപത്രിയില്‍ നൽകിയ പേര്. വിനോദിന്റെ തലയ്ക്കു മുറിവുണ്ട്. അത് ചികിത്സിക്കാനാണ് അവർ ആശുപത്രിയിലെത്തിയത്. സംശയം തോന്നിയതു കൊണ്ട് ആശുപത്രി അധികൃതർ അപ്പോൾത്തന്നെ പൊലീസിനെ അറിയിച്ചു.


Fashion ⏭️

Back to top button