NEWS

വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു, മാറിടത്തിൽ സ്പർശിച്ചു; വാഹനാപകടത്തിൽ പരുക്കേറ്റ സ്ത്രീകളോട് മോശമായി പെരുമാറി, ഡോക്ടർ ഇനി ‘അഴിയെണ്ണും’


ഡബ്ലിൻ∙ വാഹനാപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് വൈദ്യപരിശോധനയ്ക്ക് എത്തിയ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടർക്ക് ശിക്ഷ വിധിച്ച് കോടതി. ഡോ. മുഹമ്മദ് ഇഖ്ബാലിന് (64) 18 മാസം തടവ് ശിക്ഷയാണ് ന്യൂകാസിൽ ക്രൗൺ കോടതി വിധിച്ചിരിക്കുന്നത്. ന്യൂകാസിൽ, സണ്ടർലാൻഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിൽ വച്ചാണ് പരുക്കേറ്റ സ്ത്രീകളോട് പ്രതി അപമര്യാദയായി പെരുമാറിയത്. പ്രതി കേസിൽ കുറ്റം നിഷേധിച്ചു.കൗണ്ടി ഡർഹാമിൽ നടന്ന ആദ്യത്തെ സംഭവത്തിൽ വാഹനാപകടത്തിൽ പരുക്കേറ്റ സ്ത്രീയോട് ഡോ. മുഹമ്മദ് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അനാവശ്യമായി രോഗിയുടെ മാറിടത്തിൽ സ്പർശിക്കുകയായിരുന്നു. ഏതാനും ആഴ്‌ചകൾക്കുശേഷം, സണ്ടർലാൻഡിലാണ് രണ്ടാമത്തെ സംഭവം നടന്നത്. മറ്റൊരു സ്ത്രീയോട് ഡോക്ടർ മേൽവസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് രോഗിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.


Fashion ⏭️

Back to top button