NEWS

200എംപി ക്യാമറ, വെറും 4.1എംഎം കനം! അൾട്രാ മോഡലിൽ ഞെട്ടിച്ച് സാംസങ്; ഗാലക്‌സി ഫോൾഡ്8 സീരീസ്; പ്രീ ഓർഡർ ചെയ്യാം


ഫോൾഡബിൾ സാങ്കേതികവിദ്യയിൽ ഏഴ് തലമുറകളുടെ ശക്തമായ പാരമ്പര്യവുമായി സാംസങ് ഇലക്ട്രോണിക്സ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ശ്രേണി ഇന്ത്യയിൽ വിപണിയിലിറക്കി. ഗാലക്‌സി ഇസഡ് ഫോൾഡ്8, ഗാലക്‌സി ഇസഡ് ഫോൾഡ്8 അൾട്ര, ഗാലക്‌സി ഇസഡ് ഫ്ലിപ്പ്8 എന്നീ മൂന്ന് പ്രീമിയം മോഡലുകളുടെയും പ്രീ-ഓർഡറുകൾ രാജ്യത്ത് ഔദ്യോഗികമായി ആരംഭിച്ചതായി സാംസങ് ഇന്ത്യ അറിയിച്ചു.കൂടുതൽ നേർത്ത രൂപകൽപ്പന, കരുത്തുറ്റ നിർമാണം, മെച്ചപ്പെടുത്തിയ ഹിഞ്ച് സംവിധാനം, ഉയർന്ന നിലവാരമുള്ള ഡിസ്പ്ലേ, പവർഫുൾ പെർഫോമൻസ് എന്നിവയ്‌ക്കൊപ്പം ഗാലക്‌സി എഐ, ജെമിനി ഇന്റലിജൻസ് എന്നീ എഐ സംവിധാനങ്ങൾ സംയോജിപ്പിച്ചാണ് ഈ ഉപകരണങ്ങൾ വിപണിയിലെത്തുന്നത്.അപ്‌ഗ്രേഡ് ബോണസ്: പ്രീ ഓർഡർ ചെയ്യുന്നവർക്ക് 10,000 രൂപ വരെ അപ്‌ഗ്രേഡ് ആനുകൂല്യം.


Fashion ⏭️

Back to top button