NEWS
സമരച്ചൂടിൽപ്പെട്ട ധർമേന്ദ്ര പ്രധാന്റെ ‘സ്വത്തും’ ചർച്ച; പണം, ഭൂമി, സ്വർണം, മ്യൂച്വൽഫണ്ട്, വാഹനം… എത്രയുണ്ട് കൈയിൽ?

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ ഉയർന്ന സിജെപിയുടെ സമരച്ചൂടിൽപ്പെട്ട കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ ആസ്തി വിവരങ്ങളും ഇപ്പോൾ ചർച്ചയാവുകയാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂല പ്രകാരം അദ്ദേഹം സമർപ്പിച്ച സ്വത്തുവിവരക്കണക്കുകൾ നോക്കാം.2022-23 പ്രകാരം വാർഷിക വരുമാനം 12.75 ലക്ഷം രൂപയാണ്. ഭാര്യ മൃദുല പ്രധാന്റെ വാർഷിക വരുമാനം 49.92 ലക്ഷം. ധർമേന്ദ്ര പ്രധാന്റെ ആകെ ആസ്തി 6.92 കോടി രൂപ. ബാധ്യത 2.30 കോടി രൂപയും. ഒഡീഷയിൽ 12 ലക്ഷത്തിന്റെ കൃഷിഭൂമിയും 20.50 ലക്ഷത്തിന്റെ കൃഷിയേതര ഭൂമിയുമുണ്ട്. ഭുവനേശ്വറിലുും ഗാസിയാബാദിലുമായി ധർമേന്ദ്ര പ്രധാനും ഭാര്യയ്ക്കും 1.98 കോടിയുടെ അപ്പാർട്ട്മെന്റുകളുണ്ട്. 2011 ഹോണ്ട സിറ്റി കാർ ആണ് ധർമേന്ദ്ര പ്രധാനുള്ളത്. ഭാര്യയ്ക്ക് ചില വാണിജ്യ വാഹനങ്ങളും. പ്രധാന് 200 ഗ്രാം സ്വർണവും 2.5 കിലോഗ്രാം വെള്ളിയുമുണ്ട്. ആകെ മൂല്യം 13.5 ലക്ഷം രൂപ. 2024ലെ കണക്കുപ്രകാരമാണിത്. ഭാര്യയ്ക്ക് 500 ഗ്രാം സ്വർണമുണ്ട്. 10 കിലോഗ്രാം വെള്ളിയും. സംയോജിത മൂല്യം 35 ലക്ഷം രൂപ.
Fashion ⏭️


