NEWS

‘പ്രധാനമന്ത്രിയുടെ പരിപാടിക്ക് തിടുക്കപ്പെട്ടു പോയി’: കോളജിൽ വച്ച് അലോഷ്യസ് സേവ്യറിനെ കണ്ടില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം ∙ കെഎസ്‌യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെ കാണാന്‍ അനുമതി കൊടുത്തില്ലെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആര്‍ക്കും തന്നെ വന്നു കാണാം. തേവര കോളജില്‍ നടന്ന പരിപാടിയില്‍ കെഎസ്‌യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെ കണ്ടിരുന്നില്ല. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ തിടുക്കപ്പെട്ടു പോയതു കൊണ്ടാണ് കാണാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് തടയാന്‍ നിയമം കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. റാഗിങ് സംബന്ധിച്ച പരാതികള്‍ അധികൃതരെ അറിയിക്കാന്‍ സിദ്ധാര്‍ഥ് ഡിസ്ട്രസ് ആപ്പ് സജ്ജമാക്കും. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ സമരം ചെയ്ത കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടും ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെട്ടിക്കിടക്കുന്ന കയര്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഓണക്കാലത്ത് വിപുലമായ പ്രചാരണപരിപാടി നടത്താനും തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാൻ ഉണ്ടാക്കിയ കരാർ ഇടതു സർക്കാർ റദ്ദാക്കിയതാണ് വൈദ്യുതി പ്രതിസന്ധിയുടെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ കരാർ റദ്ദാക്കിയ ശേഷം 8 രൂപ മുതൽ 14 രൂപയ്ക്കു വരെയാണ് കഴിഞ്ഞ സർക്കാർ അദാനി ഉൾപ്പെടെയുള്ള കമ്പനികളിൽനിന്ന് വൈദ്യുതി വാങ്ങിയത്. ഇതു കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് ആ കരാർ റദ്ദാക്കിയതെന്ന് പ്രതിപക്ഷ നേതാവ് ഇതുവരെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Fashion ⏭️

Back to top button