NEWS

സമരമുഖത്ത് രാഹുലിനൊപ്പം സതീശനും ഡികെയും; ബലം പ്രയോഗിച്ചാൽ പ്രശ്നമാവും, അനുനയവുമായി കേന്ദ്രം


ന്യൂഡൽഹി ∙ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് പ്രതിഷേധം തിരിഞ്ഞപ്പോൾ ശക്തി പ്രയോഗിച്ച് നേതാക്കളെ അടക്കം കസ്റ്റഡിയിൽ എടുക്കാനാണ് ഡൽഹി പൊലീസ് അദ്യം തുനിഞ്ഞത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് അടക്കമുള്ള നേതാക്കളെ ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇത്തരത്തിൽ എംപിമാരെ തുടർന്നും ബലം പ്രയോഗിച്ചാൽ പ്രശ്നമാവുമെന്ന് കേന്ദ്രം തിരിച്ചറിഞ്ഞതോടെ അനുരഞ്ജന വഴി തേടി. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെയും മുഴുവൻ എംപിമാരെയും അണിനിരത്തിയാണ് കോൺഗ്രസിന്റെ പ്രതിഷേധം. മന്ത്രി പി.സി. വിഷ്ണുനാഥ് ഉൾപ്പെടെയുള്ളവർ സമരമുഖത്തുണ്ടായിരുന്നു.അനുനയനീക്കവുമായി പ്രതിഷേധക്കാരുമായി ചർ‍ച്ച നടത്താൻ കേന്ദ്രമന്ത്രി എത്തി. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്രസിങ്ങാണ് പ്രതിപക്ഷ നേതാക്കളുമായി ചർച്ചയ്ക്ക് എത്തിയത്. ആഭ്യന്തര സെക്രട്ടറിയും സ്ഥലത്തെത്തി. പ്രതിപക്ഷ നേതാവുമായി ഇവർ സംസാരിച്ചു. എന്നാൽ ഇവരുടെ ആവശ്യങ്ങൾക്ക് വഴങ്ങാൻ രാഹുൽ ഗാന്ധി തയാറായില്ല. തുടർന്ന് റാപിഡ് ആക്‌ഷൻ ഫോഴ്സ് അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തേക്ക് എത്തി. കൂടുതൽ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്ക് എത്തുകയാണ്. അസാധാരണ സാഹചര്യമാണ് രാജ്യതലസ്ഥാനത്ത് ഇപ്പോഴുമുള്ളത്. പ്രതിഷേധക്കാർ സ്വയം പിരിഞ്ഞുപോകാത്തതിനാൽ ഇനിയും പൊലീസ് ബലം പ്രയോഗിക്കാനും സാധ്യതയുണ്ട്.


Fashion ⏭️

Back to top button