NEWS

ജനപിന്തുണയിൽ തിളങ്ങി കോക്രോച്ച് ജനതാ പാർട്ടി: പാർലമെന്റ് മാർച്ചിനു ശേഷം ഇനിയെന്ത് ?


ന്യൂഡൽഹി ∙ ഇന്നലത്തെ പാർലമെന്റ് മാർച്ചിനു ശേഷം കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) ഭാവിയെന്താകുമെന്നാണ് ഇനി ആകാംക്ഷ. ഇന്നലെ ലഭിച്ച അഭൂതപൂർവമായ ജനപിന്തുണ, സിജെപിയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുമോയെന്ന ചോദ്യത്തിനു നേതാക്കൾ ഇനിയും മറുപടി നൽകിയിട്ടില്ല.30 ദിവസമായി നടന്നുവന്ന സമരം പാർലമെന്റ് മാർച്ചോടെ അവസാനിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയടക്കമുള്ള ആവശ്യങ്ങൾ കേന്ദ്രസർക്കാർ ഇനിയും അംഗീകരിക്കാത്തതിനാൽ സിജെപിക്ക് സമരം തുടരേണ്ടി വരും. എന്തുവന്നാലും ജന്തർ മന്തർ വിടില്ലെന്നാണ് ദീപ്കെയുടെ പ്രഖ്യാപനം.


Fashion ⏭️

Back to top button