NEWS
മൊബൈല്‍ വെട്ടത്തില്‍ ചികിത്സ; ശസ്ത്രക്രിയ പവര്‍കട്ടിനു ശേഷം നടത്തണമെന്ന് മന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്ഥിരമായ വൈദ്യുതി മുടക്കം ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. പാലോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വൈദ്യുതി മുടങ്ങിയത് കാരണം മൊബൈല്‍ വെളിച്ചത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയതാണ് വിവാദമായത്. മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്ക് ശേഷം വിതുര സ്വദേശി മുറിവ് വച്ചുകെട്ടാനായി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോഴാണ് വൈദ്യുതി മുടങ്ങിയത്. വൈദ്യുതി ഇല്ലെങ്കിലും തിരിച്ചയയ്ക്കാതെ രോഗിയുടെ ഒപ്പം വന്നയാളെക്കൊണ്ട് മൊബൈല്‍ ടോര്‍ച്ച് അടിപ്പിച്ച് ചികിത്സ നല്‍കുകയായിരുന്നു. ആശുപത്രിയില്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും അത് തകരാറിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.അതേസമയം, പവര്‍ കട്ട് ഉണ്ടെങ്കില്‍ ശസ്ത്രക്രിയ അതിനു ശേഷം നടത്തണമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന് പ്രതികരിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ പവര്‍ കട്ട് വേണ്ടിവന്നു. പക്ഷേ ആശുപത്രിയിലെ കാര്യങ്ങള്‍ മുടങ്ങാന്‍ പാടില്ല. പവര്‍ കട്ട് ഉണ്ടെങ്കില്‍ സര്‍ജറി അതിനുശേഷം നടത്താം. പവര്‍ കട്ട് അര മണിക്കൂറേ ഉള്ളൂ. അല്ലെങ്കില്‍ ജനറേറ്റര്‍ വാങ്ങി വയ്ക്കണം. അത് രണ്ടും ചെയ്യാതെ അലംഭാവം കാണിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. ഡിഎച്ച്എസിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Fashion ⏭️


