NEWS
‘കോടതി പറഞ്ഞപ്പോഴല്ലേ അറസ്റ്റു ചെയ്തത്, നമുക്കും മക്കളുള്ളതാണ്’: വിമർശനവുമായി ഹൈക്കോടതി

കൊച്ചി ∙ കോടതിയുടെ വിമര്‍ശനം ഉണ്ടായതുകൊണ്ടല്ലേ കേസിലെ മുഖ്യപ്രതി ഡോ. റാമിന്റെ അറസ്റ്റ് ഇപ്പോഴെങ്കിലും ഉണ്ടായതെന്ന് ഹൈക്കോടതിയുടെ പരാമർശം. അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ.റാം മൂന്ന് മാസം നീണ്ട ഒളിവു ജീവിതത്തിനൊടുവിൽ ഇന്ന് പിടിയിലായത് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് എ.ബദറുദീന്റെ പരാമർശം. ഇത്തരം കേസുകളിൽ ഇരകളാക്കപ്പെടുന്നവരെ അനുഭാവപൂർവം കാണേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. ഡോ. റാമിന്റെ അറസ്റ്റ് വൈകുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇന്നു രാവിലെ അധ്യാപകൻ അറസ്റ്റിലായ വിവരം പ്രോസിക്യൂഷൻ അറിയിച്ചപ്പോഴായിരുന്നു ജസ്റ്റിസ് എ.ബദറുദീന്റെ പരാമർശം.
Fashion ⏭️


