NEWS
റബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിച്ചു, ഉത്തരവിറക്കി ധനകാര്യവകുപ്പ്; ജൂലൈ 3 മുതൽ പ്രാബല്യം

തിരുവനന്തപുരം ∙ റബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. കര്‍ഷകരെ സഹായിക്കാനായി റബര്‍ ഉൽപാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം റബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.ഉൽപാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കര്‍ഷകരും റബര്‍ ഉൽപാദക സംഘങ്ങളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് താങ്ങുവില കിലോഗ്രാമിന് 200 രൂപയില്‍നിന്ന് 250 രൂപയായി വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. 2026 ജൂലൈ മൂന്ന് മുതലുള്ള ബില്ലുകള്‍ക്ക് പുതിയ താങ്ങുവില ബാധകമാകും.
Fashion ⏭️


