NEWS
ഡൽഹിയിൽ സിജെപി മാർച്ചിനിടെ സംഘർഷം; നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്കു വധശിക്ഷ – പ്രധാന വാർത്തകൾ

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) മാർച്ചിനിടെ സമരക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. മാർച്ചിനെത്തിയ നൂറുകണക്കിനാളുകളെ ആട്ടിയോടിച്ച പൊലീസ് പ്രധാന സമരപ്പന്തൽ പൊളിച്ചു മാറ്റുകയും ചെയ്തു. നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്കു വധശിക്ഷയെന്ന വാർത്തയും ഏറെ ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) മാർച്ചിനിടെ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജുമായി പൊലീസ്. മാർച്ചിനെത്തിയ നൂറുകണക്കിനാളുകളെ ആട്ടിയോടിച്ച പൊലീസ് പ്രധാന സമരപ്പന്തൽ പൊളിച്ചു മാറ്റുകയും ചെയ്തു. സമരക്കാർക്കു നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ 15 പേർക്കു പരുക്കേറ്റു. സംഘർഷത്തിൽ 50 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റെന്നും സംയമനം പാലിക്കണമെന്നും ഡൽഹി പൊലീസ് അഭ്യർഥിച്ചു. എന്നാൽ പ്രതിഷേധ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി. അതേസമയം, സിജെപി ബാനറിൽ ഡൽഹിയിൽ തുടരുന്ന സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡയും സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും തമ്മിൽ നടന്ന കൂടിക്കാഴ്ചയെത്തുടർന്നാണ് നിർദേശം. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഇറാനിൽ ആക്രമണമുണ്ടാകാനിടയുള്ളതിനാൽ ഇന്ത്യൻ പൗരന്മാർക്കു സുരക്ഷാ നിർദേശങ്ങളുമായി ഇറാനിലെ ഇന്ത്യൻ എംബസി. സാഹചര്യം മെച്ചപ്പെടുന്നതു വരെ ഇറാനിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കണമെന്നും ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ വിമാനത്തിൽ എത്രയും പെട്ടെന്നു നാട്ടിലേക്ക് മടങ്ങണമെന്നും എംബസി അറിയിച്ചു.
Fashion ⏭️


