NEWS

യുക്രെയ്നിൽ കപ്പലിനു നേരെ റഷ്യൻ ആക്രമണം: 10 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ മലയാളിയും?


കീവ്∙ യുക്രെയ്ൻ‍ നഗരമായ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഇന്ത്യൻ–സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായി സൂചനയുണ്ട്. ഗിനിയ-ബിസാവു പതാകയുള്ള കപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ ആക്രമണം ഉണ്ടായതെന്നു യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഗോൾ‍‍ഡൻ ലിയോ എന്ന കപ്പലിനു നേരെയാണ് ആക്രമണം.കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖലയിൽ തുടർച്ചയായ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. ജൂലൈ മാസത്തിൽ മാത്രം റഷ്യൻ ആക്രമണങ്ങളിൽ 28 പേർ മരിച്ചതായി ഗവർണർ ഒലെ കിപ്പർ പറഞ്ഞു. കരിങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള റഷ്യൻ ആക്രമണങ്ങളും വർധിച്ചിട്ടുണ്ട്.


Fashion ⏭️

Back to top button