NEWS

പരാതിപ്പെട്ടാൽ കള്ളപ്പണം, ഹണിട്രാപ് കുരുക്കുകൾ; പണത്തിനൊപ്പം അഭിമാനവും കുടുംബവും നഷ്ടപ്പെടും: വിപിവിവിയുടെ ഇരട്ടക്കെണി


കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിനുവേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജകരാർ കാട്ടി 700 കോടി രൂപയുടെ നിക്ഷേപം തട്ടിയ വിപിവിവി കമ്പനി നിക്ഷേപകരെ ഭീഷണിപ്പെടുത്തി ഒതുക്കാൻ ഒരുക്കിയത് കള്ളപ്പണം, ഹണിട്രാപ് കുരുക്കുകൾ.മണി ചെയിൻ മാതൃകയിൽ, നിക്ഷേപകരെ നാലു തട്ടിൽ നിർത്തിയാണു വിപിവിവി നിക്ഷേപം വാങ്ങിയിരുന്നത്. 10 കോടിയിൽ അധികം നിക്ഷേപിക്കാൻ ശേഷിയുള്ള കള്ളപ്പണം കൈവശമുള്ളവരായിരുന്നു ഒന്നാമത്തെ ഇരകൾ. വൻകിട ബിസിനസുകാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരുമാണ് ഈ ശ്രേണിയിൽ. ഇത്തരക്കാർ നിക്ഷേപിച്ചതു കള്ളപ്പണമായതിനാൽ തട്ടിപ്പു പുറത്തുവന്നാലും ഇവർ പരാതി നൽകില്ലെന്ന് ഉറപ്പുണ്ടായിരുന്നു.മണിചെയിൻ നിയമനടപടികളെ അവരും ഭയന്നു. ഒറ്റയ്ക്കും കൂട്ടായും 50,000 രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ നിക്ഷേപിച്ച അതിസാധാരണക്കാരാണു നാലാമത്തെ കൂട്ടർ. വിപിവിവിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ശേഷി അവർക്കില്ലെന്നു തട്ടിപ്പുകാർക്കറിയാം. ഹണിട്രാപ്പിൽ അകപ്പെടാത്ത രണ്ടാമത്തെ കൂട്ടരും കമ്മിഷൻ ഏജന്റ്മാരാകാത്ത മൂന്നാം നിരയിലെ നിക്ഷേപകരുമാണ് ഇപ്പോൾ വിപിവിവിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത്.


Fashion ⏭️

Back to top button