NEWS

‘സേവനം ചെയ്യുമ്പോൾ എന്തിനാണ് ബോർഡ് ?; ആശുപത്രികളിൽ ബാനർകെട്ടി ഭക്ഷണ വിതരണം വേണ്ട’


ആലപ്പുഴ ∙ സർക്കാർ ആശുപത്രികളിൽ ബാനർകെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ടെന്ന് മന്ത്രി കെ. മുരളീധരൻ. കൊടികെട്ടേണ്ട സ്ഥലമല്ല സർക്കാർ ആശുപത്രികളെന്നും ഉച്ചഭക്ഷണം കമ്യൂണിറ്റി കിച്ചൻ വഴി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതുവഴി ആർക്കുവെണമെങ്കിലും ഭക്ഷണം നൽകാമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിൽ ആദ്യത്തെ കമ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.‘‘സേവനം ചെയ്യുമ്പോൾ എന്തിനാണ് ബോർഡ്? കമ്യൂണിറ്റി കിച്ചനാവുമ്പോൾ നമുക്ക് കൊണ്ട് കൊടുക്കാം. ഒരു കുഴപ്പവുമില്ല. ഞാൻ കുറച്ചുപേർക്ക് ഭക്ഷണം കൊടുക്കുന്നു. അതിലിപ്പോൾ എന്റെ ഐഡന്റിറ്റിയുടെ ആവശ്യമില്ലല്ലോ. അതിൽ എന്റെ പേരെഴുതിവയ്ക്കേണ്ട കാര്യവുമില്ലല്ലോ. ബാനറും കൊടിയും വച്ച് വിവാദമുണ്ടാക്കേണ്ട’’ – കെ.മുരളീധരൻ പറഞ്ഞു.


Fashion ⏭️

Back to top button