HEALTH
60 സെക്കന്റിൽ ഹൃദയാഘാതം എങ്ങനെ തടയാം? ഈ 5 കാര്യങ്ങൾ ശീലമാക്കണം

ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്താകെ ഹൃദയാഘാതം മൂലം സംഭവിക്കുന്ന മരണങ്ങളിൽ 20 ശതമാനത്തോളവും ഇന്ത്യയിലാണ്. രാജ്യത്ത് ഓരോ വർഷവും ഏകദേശം 28.6 ലക്ഷം പേരാണ് ഹൃദയ-രക്തധമനീ സംബന്ധമായ രോഗങ്ങൾ കാരണം മരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ നാലിലൊന്ന് എന്ന നിരക്കിൽ ഹൃദ്രോഗം മരണകാരണമായി മാറുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.രാജ്യത്ത് ഹൃദയ-രക്തധമനി സംബന്ധമായ രോഗങ്ങൾ മൂലമുണ്ടാകുന്ന ആകെ മരണങ്ങളിൽ ഏകദേശം 62 ശതമാനവും 40-നും 69-നും ഇടയിൽ പ്രായമുള്ളവരിലാണ്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, മാനസിക സമ്മർദ്ദം, മറ്റ് ജീവിതശൈലീ ഘടകങ്ങൾ എന്നിവയാണ് വർധിച്ചുവരുന്ന ഹൃദ്രോഗമരണനിരക്കിന് കാരണമാകുന്നത്.ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഒറ്റയടിക്ക് ചെയ്യാവുന്ന കാര്യങ്ങളൊന്നുമില്ല. എന്നാൽ ഹൃദയാഘാതസാധ്യതകൾ കുറയ്ക്കുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് പറയുകയാണ് ഹാർട്ട് സർജനായ ഡോ.ജെറിമി ലണ്ടൻ. ഇതിനായി ജീവിതശൈലിയിൽ അഞ്ച് പ്രധാന മാറ്റങ്ങൾ വരുത്തേണ്ടതുണ്ടതുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.’60 സെക്കൻഡോ അതിൽ കുറവോ സമയത്തിനുള്ളിൽ ഹൃദയാഘാതം എങ്ങനെ തടയാം എന്ന് ഒരു ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനോട് ചോദിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഹൃദയ-രക്തധമനികളുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ, പുകവലിയിൽ നിന്നും വിട്ടുനിൽക്കണം. അതിനൊപ്പം വീട്ടിലിരുന്ന് തന്നെ രക്തസമ്മർദ്ദം കൃത്യമായി നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്. കൂടാതെ കൊളസ്ട്രോളും ഷുഗർ നിലയും കൃത്യമായി പരിശോധിക്കണം. മാറ്റം വരുത്തേണ്ട അഞ്ച് ജീവിതശൈലികൾ ഇങ്ങനെ.പുകവലി ഒഴിവാക്കണം ഏത് തരത്തിലുള്ള പുകവലിയും ഒഴിവാക്കണം. അതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറയുന്നു.
Cinema ⏭️


