NEWS

രാത്രികാലത്ത് സ്കൂട്ടറിൽ കറങ്ങി കഞ്ചാവ് വിൽപന, രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ പരിശോധന; യുവാവ് പിടിയിൽ


കൊച്ചി∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ രാസ ലഹരിയുമായി യുവാവ് പിടിയിൽ. വെണ്ണല പേതാട്ടിപ്പറമ്പ് വീട്ടിൽ അനന്ദു (27) വിനെയാണ് കോടനാട് കാവുംപുറം ഭാഗത്തുനിന്ന് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കോടനാട് പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന് 0.556 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്കൂട്ടറിൽ കറങ്ങി നടന്നാണ് ഇയാൾ ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്.രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. കാവുംപുറം ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്ന യുവാവ് രാത്രികാലങ്ങളിലായിരുന്നു ലഹരി വിൽപന നടത്തിയിരുന്നത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. 2019ൽ ഒന്നരക്കിലോ കഞ്ചാവുമായി അനന്തുവിനെ പാലക്കാട് എക്സൈസ് പിടികൂടിയിട്ടുണ്ട്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, കോടനാട് ഇൻസ്പെക്ടർ എ.എസ്. സരിൻ, എസ്ഐ വി .പി. ശിവദാസ്, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, എം.സി. ചന്ദ്രലേഖ, സെബി ആന്റണി, പ്രസീൻ രാജ് ,സീനിയർ സിപിഒ മാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Fashion ⏭️

Back to top button