മേജർ രവി ശരിക്കും പട്ടാളക്കാരനാണോ? മകന്റെ ചോദ്യത്തിന് പിന്നാലെ നടന്നത് പറഞ്ഞ് നവ്യ നായർ

നവ്യ നായർ, മേജർ രവി
നടനും സംവിധായകനുമായ മേജർ രവിയെക്കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. മേജർ രവി ശരിക്കും പട്ടാളക്കാരനാണോയെന്ന് മകൻ ചോദിച്ചതായും തുടർന്ന് നടന്ന രസകരമായ കാര്യവുമാണ് നടി പങ്കുവച്ചത്. ‘വിസിറ്റർ’ എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ ലോഞ്ചിംഗ് വേദിയിൽ സംസാരിക്കുകയായിരുന്നു താരം.
‘ഒരിക്കൽ മേജർ രവി സാറിന്റെ കാര്യം വീട്ടിൽ സംസാരിക്കവേ മകൻ വന്ന് അദ്ദേഹം മേജർ ആണോയെന്ന് ചോദിച്ചു. അതെയെന്ന് ഞാൻ മറുപടി നൽകി. ഉടനെ മകൻ ഗൂഗിൾ ചെയ്തുനോക്കി. അതിൽ എൻ എസ് ജി എന്നൊക്കെ കണ്ടപ്പോൾ അവൻ അതിശയിച്ചുപോയി. ഇത്രയും വർഷം കമാൻഡോ ആയിരുന്നോ അമ്മേ എന്ന് മകൻ ചോദിച്ചു’-എന്നായിരുന്നു നവ്യ നായർ പറഞ്ഞത്.
ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിസിറ്റർ. നിഗൂഢതയും ത്രില്ലിംഗും നിറഞ്ഞ ഹൊറർ ചിത്രമാണിത്. ഇതാദ്യമായാണ് ഉർവശിയും നവ്യ നായരും ഒരുമിക്കുന്നത്. ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നീതു മാത്യുവിന്റേതാണ്. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഇ എം കെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.
English Summary
Actress Navya Nair spoke at the launch of her new film, ‘Visitor,’ directed by Rahul Muraleedharan. She shared an anecdote about her son learning of Major Ravi’s commando background. The mystery-thriller-horror film also stars Urvashi and Dhyan Sreenivasan, marking the first collaboration between Urvashi and Navya Nair. It is produced by Aurika Films.
Business ⏭️


