NEWS
സെമികണ്ടക്ടർ, മൊബൈൽ ഉൽപാദനം കൂട്ടണം, 1.9 ലക്ഷം കോടി രൂപയുടെ വൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി ∙ രാജ്യത്ത് ഇലക്ട്രോണിക് ചിപ്പുകളുടെയും (സെമികണ്ടക്ടർ), മൊബൈൽ ഫോണുകളുടെയും ഉൽപാദനം വർധിപ്പിക്കുന്നതിന് 1.9 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.സെമികണ്ടക്ടർ ഡിസൈനിങ്ങിലും നിർമാണത്തിലുമുള്ള കഴിവുകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 1.27 ലക്ഷം കോടി രൂപയുടെ ‘സെമികോൺ 2.0’ പദ്ധതിക്കും, 62,500 കോടി രൂപയുടെ മൊബൈൽ ഫോൺ നിർമാണ പദ്ധതിക്കുമാണ് (എംപിഎംഎസ്) അംഗീകാരം നൽകിയത്.ഉൽപന്ന രൂപകൽപനയിലടക്കം നിക്ഷേപം നടത്തുന്ന ഇന്ത്യൻ കമ്പനികൾക്കും അധിക പിന്തുണയും നൽകും. പദ്ധതിയിലൂടെ 39 ലക്ഷം കോടി രൂപയുടെ ഉൽപാദനം നടക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
Fashion ⏭️


