LIFESTYLE

പ്രണയവും വേർപിരിയലും തളർത്തിയില്ല, ആരാധകർക്കായി തുറന്നിട്ട വീട്; മെസ്സി കഴിഞ്ഞാൽ എല്ലാ കണ്ണുകളും ഈ സൂപ്പർതാരത്തിലേക്ക്


സെമി ഫൈനൽ മത്സരത്തിനുശേഷം, ഫുട്ബോൾ ലോകത്തിന്റെ കണ്ണുകൾ മുഴുവൻ, സാക്ഷാൽ മെസ്സി കഴിഞ്ഞാൽ ഒരു 25–കാരനിലാണ്. ചെൽസിയുടെ മിഡ്ഫീൽഡ് ജനറൽ എൻസോ ഫെർണാണ്ടസ്! കളിക്കളത്തിൽ അസാമാന്യ പ്രതിഭയാണെങ്കിലും, മൈതാനത്തിന് പുറത്ത് എൻസോ ഫെർണാണ്ടസ് ഒരു വിവാദ നായകനാണ്. അദ്ദേഹത്തിന്റെ ആഡംബര ജീവിതം, പ്രക്ഷുബ്ധമായ പ്രണയബന്ധങ്ങൾ, ട്രാൻസ്ഫർ വിവാദങ്ങൾ എന്നിവയെല്ലാം പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നു.ലണ്ടനിലെ ആഡംബര കൊട്ടാരംലണ്ടനിലെ തങ്ങളുടെ അതിമനോഹരമായ ആഡംബര വസതിയുടെ വാതിലുകൾ എൻസോയും പങ്കാളി വാലന്റീന സെർവാന്റസും അടുത്തിടെ ആരാധകർക്കായി തുറന്നുനൽകിയിരുന്നു. പ്രശസ്ത അർജന്റീനിയൻ ടെലിവിഷൻ പരിപാടിയായ ‘പോർ എൽ മുണ്ടോ’യിലൂടെയാണ് ദമ്പതികൾ, തങ്ങളുടെ കൊട്ടാരസദൃശ്യമായ മാളികയുടെ വിശേഷങ്ങൾ പങ്കുവച്ചത്.ആധുനിക സൗകര്യങ്ങൾ ഒത്തിണങ്ങിയ ഈ വസതിയിൽ വിശാലമായ അടുക്കള, പ്രകൃതിദത്ത വെളിച്ചം നിറയുന്ന വലിയ ജനാലകൾ എന്നിവയുണ്ട്. കൂടാതെ കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയ ‘ഹീറ്റഡ് ട്രീഹൗസും’ഒരു ഔട്ട്ഡോർ നീന്തൽക്കുളവും വീടിന്റെ ആകർഷണങ്ങളാണ്.‘ഞങ്ങൾ അടുത്തിടെയാണ് ഈ വീട്ടിലേക്ക് താമസം മാറിയത്. എൻസോയ്ക്ക് ഇടയ്ക്കിടെ വീട് മാറുന്നത് വലിയ ഇഷ്ടമാണ്. അത് തന്റെ ഊർജം പുതുക്കുമെന്നാണ് അവൻ പറയുന്നത്’, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ വാലന്റീന പറയുന്നു. പ്രണയവും വേർപിരിയലും


Cinema ⏭️

Back to top button