NEWS

ഖനനം ചെയ്തപ്പോൾ ലഭിച്ച സ്വർണമെന്ന് പറഞ്ഞ് പറ്റിച്ചു, വ്യാജ സ്വർണം നൽകി; ദമ്പതിമാര്‍ക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം


കൊച്ചി ∙ വ്യാജ സ്വർണം നൽകി ആറ് ലക്ഷം രൂപ തട്ടിയെടുത്ത അന്തർ സംസ്ഥാന തട്ടിപ്പ് സംഘം പിടിയിൽ. കലൂർ സ്റ്റേഡിയത്തിനു സമീപമുള്ള കോഫീ ഷോപ്പിൽ വച്ചു പരിചയപ്പെട്ട ദമ്പതിമാരുടെ ആറു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കർണാടക മൈസൂർ സ്വദേശികളായ അർജുൻ (30), വിനോദ് (23) എന്നിവരെ പാലാരിവട്ടം പൊലീസ് കന്യാകുമാരിയിൽ നിന്നും അറസ്റ്റ് ചെയ്തത്.മൈസൂരിൽ ഭൂമി ഖനനം ചെയ്തപ്പോൾ ലഭിച്ച സ്വർണം തങ്ങളുടെ കൈവശമുണ്ടെന്നും ഇത് വിൽക്കാൻ സഹായിക്കണമെന്നും അഭ്യർഥിച്ചാണ് മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്ന പരാതിക്കാരിയെയും ഭർത്താവിനേയും തട്ടിപ്പ് സംഘം സമീപിച്ചത്. സ്ത്രീയുൾപ്പടെയുള്ള മൂന്നംഗ സംഘം സ്വർണമാണെന്ന് പരാതിക്കാരെ വിശ്വസിപ്പിക്കുന്നതിനു വേണ്ടി യഥാർഥ സ്വർണം സാംപിളായി ആദ്യം നൽകി. തുടർന്ന് തങ്ങൾക്ക് സഹോദരിയുടെ വിവാഹ ആവശ്യത്തിന് പണം അത്യാവശ്യമാണെന്നും പകരമായി കൈവശമുള്ള സ്വർണം നൽകാൻ തയാറാണെന്നും ഇവർ അറിയിച്ചു. മുൻകൂറായി 6 ലക്ഷം രൂപ വേണമെന്നും സ്വർണം വിറ്റതിനു ശേഷം ബാക്കി പണം നൽകിയാൽ മതിയെന്നും ഇവർ ദമ്പതികളെ വിശ്വസിപ്പിച്ചു. തുടർന്ന് പരാതിക്കാർ ആറുലക്ഷം രൂപ സംഘടിപ്പിച്ച് കലൂർ സ്റ്റേഡിയത്തിനു സമീപത്തു വച്ച് പ്രതികൾക്ക് കൈമാറി.


Fashion ⏭️

Back to top button