NEWS
ചരിത്രക്കുതിപ്പുമായി അനിൽ മേനോൻ ബഹിരാകാശത്തേക്ക്; മടങ്ങാൻ ഒരുങ്ങി മറ്റ് മൂന്ന് യാത്രികർ!

നാസ ബഹിരാകാശ യാത്രികൻ അനിൽ മേനോനും സംഘവും ചരിത്രപരമായ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് (ISS) കുതിച്ചുയർന്നു. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 8.17ന് കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നായിരുന്നു വിക്ഷേപണം. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ‘സോയൂസ് എംഎസ്-29’ ദൗത്യത്തിന്റെ ഭാഗമായി സോയൂസ് 2.1 എ റോക്കറ്റിലാണ് പേടകം ആകാശത്തേക്ക് കുതിച്ചത്. റഷ്യൻ കോസ്മോനട്ടുകളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിനൊപ്പമുണ്ട്. വൈകാതെ ഇവർ നിലയത്തിലെ ‘എക്സ്പെഡിഷൻ 74’ ദൗത്യത്തിന്റെ ഭാഗമായി മാറും.പുതിയ അതിഥികളെ വരവേൽക്കാൻ നിലയത്തിൽ ഒരുക്കങ്ങൾ സജീവംഅടിയന്തര മെഡിക്കൽ പരീക്ഷണങ്ങളും മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങളും
Fashion ⏭️


