ചിലർക്ക് ചൊറിച്ചിൽ വരുന്നത് സ്വാഭാവികം, ഞാനത് ആസ്വദിക്കുന്നു’; വിമർശകർക്ക് മറുപടിയുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യവത്കരണത്തിന് താൻ മുൻകൈ എടുക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരം നടന്ന പൊതുചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം വിമർശകർക്കെതിരെ രംഗത്തെത്തിയത്. പരമ്പരാഗത ശൈലികളിൽ നിന്നും രീതികളിൽ നിന്നും വികസനത്തിനായി മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടും ചൊറിച്ചിലും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും, അത് താൻ നന്നായി ആസ്വദിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഭരണപരമായ തീരുമാനങ്ങളിൽ എന്തെങ്കിലും തെറ്റുപറ്റിയെന്ന് മനസിലായാൽ അത് തിരുത്താൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരം തിരുത്തലുകളെ ‘യൂ ടേൺ’ എന്ന് വിളിച്ച് ചിത്രീകരിക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാടിന്റെ പുരോഗതിക്ക് പുതിയ മാറ്റങ്ങളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED TOPICS: VD SATHEESHAN, LATESTNEWS, KERALA PUBLIC SECTOR PRIVATISATION, VDS, CM VD SATHEESAN
Read News ⏭️


