FASHION

മുടി ഇരട്ടിവേഗത്തിൽ വളരും, ചർമം യൗവനത്തോടെയിരിക്കും; ഈ ഭക്ഷണങ്ങൾ ദിവസേന കഴിച്ചുനോക്കൂ

പ്രതീകാത്മക ചിത്രം

ഏവരെയും സങ്കടപ്പെടുത്തുന്ന പ്രശ്‌നമാണ് മുടികൊഴിച്ചിൽ. മുടിയുടെ സംരക്ഷണത്തെക്കുറിച്ച് തലപുകഞ്ഞ് ആലോചിക്കുകയും കണ്ണിൽ കണ്ട കേശസംരക്ഷണ സാധനങ്ങളൊക്കെ തലമറന്ന് തേക്കുന്നവരുമാണ് നമ്മളിൽ ഭൂരിഭാഗവും. മുടി അമിതമായി കൊഴിയുന്നത് പല കാരണങ്ങൾ കൊണ്ടാകാം. ഭക്ഷണരീതികളെ ഒന്ന് ശ്രദ്ധിച്ചാൽതന്നെ മുടി നന്നായി വളരും. ഇതിനുപുറമേ ഹോർമോൺ വ്യതിയാനം, പുകവലി, ഉറക്കമില്ലായ്‌മ എന്നിവയും മുടിയുടെ വളർച്ചയെ മോശമായ രീതിയിൽ ബാധിക്കും. ആരോഗ്യമുള്ള മുടിയുടെ വളർച്ചയ്‌ക്ക് പോഷകാഹാരങ്ങൾ ആവശ്യമാണ്.

ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിൻ ഇയും ഏറ്റവുമടങ്ങിയിട്ടുള്ള ഒന്നാണ് വാൾനട്ട്. പ്രോട്ടീനും സിങ്കും സൾഫൈഡ് അയേൺ എന്നിവ മുട്ടയിൽ ധാരാളമടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന അയേണിന്റെ അളവ് മുടിയുടെ കോശങ്ങളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതിന് സഹായിക്കുന്നു. ഇപ്പോൾ മുട്ടയുടെ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഹെയർ പാക്കുകളും ഷാംപൂകളും വിപണികളിൽ ലഭ്യമാണ്. വിറ്റാമിൻ സി തലയോട്ടിയിലേക്കുള്ള രക്തയോട്ടത്തെ കൂട്ടുന്നതിനും ചെറിയ ഞരമ്പുകൾക്ക് ഉണർവേകുന്നതിനും സഹായിക്കുന്നു.

വിറ്റാമിൻ സിയുടെ അഭാവം തലമുടിയിഴപ്പൊട്ടി പോകുന്നതിന് കാരണമാകുന്നു. അയൺ, സിങ്ക്, ബയോട്ടിൻ എന്നിവ ഏറ്റവുമധികമുള്ളത് പയർ ഉൾപ്പെടെയുള്ള ധാന്യങ്ങളിലാണ്. അതുകൊണ്ട് തന്നെ ഭക്ഷണരീതിയിൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആരോഗ്യം നൽകുന്നതോടൊപ്പം ആരോഗ്യമുള്ള മുടിയും നൽകുന്നു. ധാന്യങ്ങളായ പയർ, സോയബീൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. വിറ്റാമിൻ ഡിയുടെ അളവ് മീനിൽ ധാരാളമുണ്ട്. ഇത് മുടിയെ കരുത്തുറ്റതാക്കുന്നു. രുചിയുള്ള പുഴമീനുകളിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് മുടിയുടെ വളർച്ചക്ക് ഏറെ ആവശ്യമാണ്. ഈ ഫാറ്റി ആസിഡുകൾ മുടിയുടെ വളർച്ചക്കാണ് സഹായകമാകുന്നത്.

ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും മുടിയിഴകൾക്ക് സംരക്ഷണവും ആരോഗ്യവും നൽകുന്നു. കട്ടതൈരും കേശ സംരക്ഷണത്തിന് നല്ലതാണ്. വിറ്റാമിൻ ഡി, ബി5 എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. മുടിയഴകിനും മുടിയുടെ ആരോഗ്യത്തിനും ഭക്ഷണത്തിന്റെ ക്രമീകരണം വളരെ വലുതാണ്. ഓയിൽ മസാജിംഗ്, കെമിക്കലുകൾ ഇല്ലാത്ത ഷാംപു ഉപയോഗിക്കുക, താളി തുടങ്ങി പ്രക്യതിദത്തമായ പല മാർഗങ്ങളും കേശ സംരക്ഷണത്തിനുണ്ട്.

ഇതിനൊപ്പം പ്രധാനപ്പെട്ടതാണ് ഭക്ഷണ കാര്യത്തിലുള്ള ശ്രദ്ധ. ധാരാളം വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ശരിയായ വളർച്ചയ്ക്ക് ഉത്തമമാണ്. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുക. ഇത് നിങ്ങളുടെ മുടിയുടെ വേരുമുതലുള്ള വളർച്ചയെ പരിപോഷിപ്പിക്കും. പാൽ ഉൽപന്നങ്ങളായ തൈര്, വെണ്ണ തുടങ്ങിയ പദാർത്ഥങ്ങൾ തലയ്ക്കു തണുപ്പു നൽകും.

പച്ചക്കറികളും പഴവർഗങ്ങളും ആഹാരത്തിൽ ധാരാളം ഉൾകൊള്ളിക്കുക. പ്രധാനമായും കാബേജ്, തക്കാളി, ചീര, പൈനാപ്പിൽ,ആപ്പിൾ മുതലായവ. ദിവസവും ധാരാളം വെള്ളം കൂടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിൽക്കുന്നതിനും രക്തയോട്ടത്തിനും സഹായിക്കും. കൂടാതെ ഗ്രീൻ ടീ കുടിക്കുന്നതും ഉത്തമമാണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളുന്നു. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. ഇതുകൂടാതെ പഞ്ചസാര കൂടുതൽ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ പാടേ ഒഴിവാക്കുക. കലോറി കൂടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷണം മുടിയുടേയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് ഉത്തമമല്ല.

English Summary

A balanced diet rich in nutrients can promote stronger hair growth and healthier skin. The article recommends foods such as walnuts, eggs, fish, spinach, beans, soybeans, milk, yogurt, fruits, and vegetables, which are rich in protein, omega-3 fatty acids, vitamins, iron, zinc, and biotin. It also advises drinking plenty of water, consuming green tea, and avoiding fast food and sugary foods to support healthy hair and youthful skin.
RELATED TOPICS: HAIR GROWTH FOODS, HEALTHY SKIN DIET, ANTI AGING FOODS, MUDI VALARAN TIPS, MALAYALAM HEALTH TIPS


Source link

Back to top button