NEWS
ഇറാന്റെ മിസൈൽ ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; വിശദീകരണവുമായി ജലീൽ – പ്രധാന വാർത്തകൾ

ഹോർമുസിൽ എണ്ണടാങ്കറുകൾക്ക് നേരെ നടത്തിയ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതും ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ‘90 ശതമാനവും ഇല്ലാതായി’ എന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച സംഭവത്തെക്കുറിച്ച് കെ.ടി ജലീൽ പ്രതികരിച്ചതും ജയിലിനെ വേദിയാക്കി തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതും വാർത്തയായി. സ്ത്രീകളുടെ ശരീരത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന ഓൺലൈൻ ചാനലുകളെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…ഹോർമുസിൽ എണ്ണടാങ്കറുകൾക്ക് നേരെ നടത്തിയ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാൻ ഡപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം. ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഈ നീക്കം.ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് ആർ.സുഗതൻ. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു സുഗതന്റെ സത്യപ്രതിജ്ഞ.
Fashion ⏭️


