NEWS
റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടി; ആളുകളെ ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം

തിരുവനന്തപുരം ∙ റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടി വാതക ചോര്‍ച്ചയുണ്ടായത് ആശങ്കയായി. കുമാരപുരം പൂന്തി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങള്‍ ജെസിബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈന്‍ പൊട്ടിയത്. അഗ്‌നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഈ ഭാഗത്തേക്കുള്ള വാല്‍വുകള്‍ എല്ലാം അടച്ചാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. വാതക ചോര്‍ച്ചയെ തുടര്‍ന്ന് ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. കിംസ് ആശുപത്രിക്ക് മുന്നിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. നിലവില്‍ പൈപ്പ് മാറ്റി വാതകച്ചോര്‍ച്ച നിയന്ത്രിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Fashion ⏭️


