FASHION

പൊഴിച്ചിൽ മാറി മുടി കരുത്തോടെ വളരും; ഭക്ഷണത്തിൽ ചെറിയ മാറ്റം വരുത്തിനോക്കൂ, ഫലം ഉറപ്പ്

പ്രതീകാത്മക ചിത്രം

ഇന്നത്തെ കാലത്ത് മുടിപൊഴിച്ചിൽ അനുഭവിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിന് പരിഹാരമായി പല തരത്തിലുള്ള ട്രീറ്റ്‌മെന്റുകളും പ്രകൃതിദത്ത മാർഗങ്ങളും എല്ലാവരും പരീക്ഷിച്ച് നോക്കാറുണ്ട്. എല്ലാം ചെയ്‌തിട്ടും വീണ്ടും മുടിപൊഴിച്ചിൽ കുറയുന്നില്ലേ? എങ്കിൽ നിങ്ങളുടെ ശരീരത്തിലെ പോഷകക്കുറവാകാം അതിന് കാരണം. അതിനാൽ, ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഈ പോഷകങ്ങൾ ആവശ്യത്തിനുള്ള അളവിൽ ശരീരത്തിലെത്തിയാൽ മുടിപൊഴിച്ചിൽ മാറുന്നതാണ്.

സിങ്ക് കുറയുമ്പോൾ
സിങ്കിന്റേയും മഗ്നീഷ്യത്തിന്റേയും അഭാവത്തിൽ കുട്ടികളിൽ പഠനവൈകല്യം കാണുന്നു. സിങ്കിന്റെ കുറവുകൊണ്ട് നഖങ്ങളിൽ വെളുത്തപുളളികളും വരണ്ട് ജടപിടിക്കാൻ തുടങ്ങുന്ന മുടിയിഴകളും പ്രകടമാക്കുന്നു. ഇതിന്റെ ഫലമായി മുടികൾ ധാരാളമായി പൊഴിയും. പ്രധാനമായും കോപ്പർ പൈപ്പിൽ വരുന്ന വെളളത്തിൽ കുളിക്കുന്നതാണ് ഇതിന് കാരണം.

വളർച്ചയ്ക്ക് വേണം കോപ്പർ
ശരീരത്തിൽ ഹീമോഗ്ലോബിന്റെ ഉണ്ടാകുന്നത്തിന് കോപ്പർ അവശ്യമാണ്. എന്നാൽ കോപ്പറിന്റെ അളവ് കൂടിയാൽ തലമുടി പൊട്ടിപ്പോകാൻ ഇത് കാരണമാകുന്നു.

എല്ലിനും പല്ലിനും കാത്സ്യം
എല്ലുകളുടേയും പല്ലുകളുടേയും ഘടനയ്ക്കും സാധാരണ രീതിയിലുളള ഞരമ്പുകളുടെ പ്രവർത്തനങ്ങൾക്കും കാൽസ്യം അത്യന്താപേക്ഷിതമാണ്.

മുടി ഇല്ലാതാക്കാൻ മഗ്നീഷ്യം
സാധാരണ രീതിയിലുളള ഊർജം ലഭിക്കുന്നതിനും ഞരമ്പുകളുടെ പ്രവർത്തനത്തിനും മഗ്നീഷ്യം ആവശ്യമാണ്. മഗ്നീഷ്യത്തിന്റെ അഭാവത്തിൽ രക്തസമ്മർദ്ദവും പ്രമേഹവും കൂടുകയും ഹൃദയാഘാതം മുടികൊഴിച്ചിൽ എന്നിവയ്‌ക്കും കാരണമാകുന്നു. മിനറൽസ്, വിറ്റാമിൻസ്, അമിനോ ആസിഡുകൾ, കാർബോഹൈഡ്രേറ്റ് തുടങ്ങിയവ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മാത്രമേ നമ്മുടെ തലമുടിയെ നമുക്ക് സംരക്ഷിക്കാൻ സാധിക്കുകയുളളൂ.

ക്രോമിയത്തിന് ഈസ്റ്റ്
ശരീരത്തിൽ ക്രോമിയത്തിന്റെ ഉത്പാദനത്തിന് ഈസ്റ്റ് ആവശ്യമാണ്. പക്ഷേ, അപൂർവം ചിലരിൽ ഈസ്റ്റ് അലർജി ഉണ്ടാക്കാറുണ്ട്. അങ്ങനെയുളളവർ ഈസ്റ്റ് ഇല്ലാത്ത ക്രോമിയം സപ്ലിമെന്റ് മാത്രമേ ഉപയോഗിക്കാവൂ. ഫംഗൽ ഇൻഫെക്ഷൻ മൂലവും മുടിപൊഴിയാൻ ഇടയുണ്ട്. സാധാരണയായി തലയിൽ ഫംഗൽ ഇൻഫെക്ഷൻ റിംഗ് വേംസ് കാരണമാണ് സംഭവിക്കുന്നത്. മുടിപൊഴിച്ചിൽ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് ഫലധാതുക്കളുടെയും കുറവുകൊണ്ടാണ് എന്നുകൂടി അനുമാനിക്കാം. അതുകൊണ്ട് നല്ലരീതിയിലുളള ഡയറ്റ് അഭികാമ്യമാണ്.

വിളർച്ചയും മുടിപൊഴിച്ചിലും
അനീമിക്കായിട്ടുളള ആളുകളിൽ മുടിപൊഴിച്ചിൽ ധാരാളമായി കണ്ടുവരുന്നുണ്ട്. അയണിന്റെ കുറവുകൊണ്ടാണ് അനീമിയ കണ്ടുവരുന്നത്. നാം കഴിക്കുന്ന ചില മരുന്നുകളും നമ്മളിലുണ്ടാകുന്ന മാനസികപിരിമുറുക്കവും മുടിപൊഴിച്ചിലിന് കാരണമാകും. മുടിപൊഴിച്ചിൽ ഉണ്ടായാലും അതിന്റെ കാരണങ്ങൾ കണ്ടെത്തി പോംവഴികൾ ചെയ്‌താൽ അത് തടയാൻ സാധിക്കും. പ്രധാനമായും പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണമാണ് കഴിക്കേണ്ടത്. മിക്കവാറും പോഷകക്കുറവ് കാരണവും മുടികൊഴിച്ചിൽ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് സിങ്ക്, കോപ്പർ, കാൽസ്യം, മഗ്നീഷ്യം, ക്രോമിയം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മുടിപൊഴിച്ചിൽ പരിഹരിക്കാം.

English Summary

Hair loss is widely experienced, frequently linked to nutritional deficiencies. Insufficient intake of minerals like zinc, magnesium, copper, calcium, and chromium is cited as contributing factors. Iron deficiency (anemia), fungal infections, certain medications, and stress are also identified as causes. The article stresses the importance of a balanced, protein-rich diet to address and prevent hair fall.
RELATED TOPICS: HAIR FALL TREATMENT, HAIR GROWTH FOODS, MUDI KOZHICHIL, MALAYALAM HEALTH TIPS, HEALTHY HAIR TIPS


Source link

Back to top button