NEWS

വിബി ജി റാംജി തൊഴിലുറപ്പു പദ്ധതി: 125 തൊഴിൽദിനങ്ങൾ ലഭിക്കില്ലെന്ന് ആശങ്ക, പ്രായമായവർ പുറത്തായേക്കും


കൊല്ലം ∙ ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് (എൻആർഇജിഎ) പകരമായി വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (വിബി ജി റാംജി) വന്നതോടെ ഓരോരുത്തർക്കും 125 തൊഴിൽ ദിനങ്ങളുണ്ടാകുമെന്ന വ്യവസ്ഥ ഫലത്തിൽ ലഭിക്കില്ലെന്ന് വിലയിരുത്തൽ. എൻആർഇജിഎയ്ക്കു കീഴിൽ 365 ദിവസത്തിലായിരുന്നു 100 തൊഴിൽ ദിനങ്ങൾ ഉറപ്പു നൽകിയിരുന്നത്.എന്നാൽ വിബി ജി റാംജിയിൽ, കാർഷിക വൃത്തിയുടെ സമയങ്ങളിൽ 60 ദിവസം തൊഴിലുറപ്പ് പദ്ധതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശേഷിക്കുന്നത് 305 ദിവസത്തിൽ 125 തൊഴിൽ ദിനം ഉറപ്പായി നൽകാൻ കഴിയില്ലെന്ന് തൊഴിലുറപ്പ് തൊഴിലാളി സംഘടനാ പ്രതിനിധികൾ പറയുന്നു. കാർഷികവൃത്തിയുടെ 60 ദിന കാലയളവ് ഏതെന്ന് സംസ്ഥാനങ്ങളാണ് നിശ്ചയിക്കേണ്ടത്. ഉത്തരേന്ത്യയിൽ ഏറെ ഭൂമിയുള്ള ജന്മിമാർക്ക് കൃഷിക്കാലത്ത് കുറഞ്ഞ ചെലവിൽ പണിയെടുക്കാൻ ആളുകളെ ലഭിക്കാനാണ് 60 ദിവസത്തെ നിയന്ത്രണമെന്നും ആക്ഷേപമുണ്ട്.ആകെ വിഹിതം നോക്കി തൊഴിൽദിനം തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിൽ തീരുമാനിച്ചിരുന്നത് പഞ്ചായത്തുകളായിരുന്നു. ഗ്രാമസഭകളുടെ ആവശ്യവുമെല്ലാം പരിഗണിച്ചായിരുന്നു തീരുമാനങ്ങൾ എടുത്തിരുന്നത്. എന്നാൽ പുതിയ പദ്ധതിയിൽ പഞ്ചായത്തുകൾക്ക് സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ഓരോ പഞ്ചായത്തിനും നിശ്ചയിക്കുന്ന തൊഴിലുറപ്പ് വിഹിതത്തിന് അടിസ്ഥാനത്തിൽ മാത്രമാകും തൊഴിൽ ദിനങ്ങൾ.


Fashion ⏭️

Back to top button