NEWS
അർജന്റീന – ഫ്രാൻസ് ഫാൻസ് തർക്കമല്ല, മലപ്പുറത്തെ കൊലപാതകം മുട്ട ലഭിക്കാത്തതിന്റെ പേരിൽ; പ്രതി പിടിയിൽ

മലപ്പുറം ∙ കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിലും തുടർന്നുണ്ടായ അടിപിടിയിലും ഒരാൾ മരിച്ചു. മലപ്പുറം മുന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി ഫൈസൽ(52) ആണ് മരിച്ചത്. സംഭവത്തിൽ കുന്നത്തുപറമ്പ് സ്വദേശി ലത്തീഫിനെ(33) തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഈ മാസം എട്ടിന് ആയിരുന്നു സംഭവം. രാത്രി പത്തു മണിയോടെ മുന്നിയൂർ കുന്നത്തുപറമ്പിലെ ഒരു കടയിൽ കുന്നത്ത് പറമ്പ് സ്വദേശികളായ ഫൈസലും ലത്തീഫും കോഴിമുട്ട വാങ്ങാൻ എത്തിയതായിരുന്നു. അഞ്ചു കോഴിമുട്ട വേണമെന്ന് പറഞ്ഞാണ് രണ്ടു പേരും എത്തിയത്. രണ്ടു പേർക്കും നൽകാനുള്ള കോഴിമുട്ട ഇവിടെ ഇല്ലായിരുന്നു.വീഴ്ചയുടെ ആഘാതത്തിൽ തലയിൽ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ലത്തീഫിന് എതിരെ വധശ്രമത്തിന് ആണ് കേസ്. അർജന്റീന – ഫ്രാൻസ് ആരാധകർ തമ്മിലുളള വാക്കുതർക്കമാണ് മരണത്തിൽ കലാശിച്ചതെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാജ പ്രചാരണം ഉണ്ടായിരുന്നു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ വടക്കേ പറമ്പ് അബ്ദുൽ ഖാദറിന്റെയും ഫാത്തിമയുടെയും മകനാണ് ഫൈസൽ. ഭാര്യ: സുഹറ. രണ്ട് മക്കളുണ്ട്.
Fashion ⏭️


