SPORTS
ആ 15കാരനോട് ഇത് വേണ്ടായിരുന്നു! ടീമിന്റെ മോശം പ്രകടനത്തിൽ ഇരയായി വൈഭവ്; ശ്രേയസ്സ് അയ്യരുടെ ‘യുഗം’ അവസാനിച്ചോ?

2026ലെ ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത ദിനങ്ങളാണ്. അയർലൻഡിനെതിരെയുള്ള രണ്ടു ട്വന്റി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിലും ഒരൊറ്റ വിജയം പോലും നേടാനാകാതെയാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം മടങ്ങുന്നത്. തോൽവികളുടെ ആഘാതത്തേക്കാൾ ഉപരിയായി, ടീം മാനേജ്മെന്റിന്റെ അസ്ഥിരമായ തീരുമാനങ്ങളും 15 വയസ്സ് മാത്രം പ്രായമുള്ള യുവ പ്രതിഭ വൈഭവ് സൂര്യവംശിയെ കൈകാര്യം ചെയ്ത രീതിയുമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കും വിദ്ഗ്ധരുടെ കടുത്ത വിമർശനങ്ങൾക്കും വഴിവച്ചിരിക്കുന്നത്.‘‘ഒരു ചാംപ്യൻ ടീമിന്റെ നായകസ്ഥാനം ഒരാളെ ഏൽപ്പിക്കുമ്പോൾ, അയാൾക്ക് സ്വന്തം ടീമിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൂടി നൽകണം. ആദ്യമായി ക്യാപ്റ്റനാകുമ്പോൾ ടീമിനെ എങ്ങോട്ട് നയിക്കണം എന്ന് പറയുന്നതിനേക്കാൾ, നിലവിലുള്ള ടീമിനെ കൈകാര്യം ചെയ്യാനാണ് ഏതൊരാളും ശ്രമിക്കുക.’’– അഭിഷേക് നായർ പറഞ്ഞു.∙ ഇംഗ്ലിഷ് മണ്ണിലെ ‘ഷോർട്ട് ബോൾ’ കെണി ഇംഗ്ലണ്ടിലെ പിച്ചുകളിൽ ഇന്ത്യൻ ബാറ്റർമാരെല്ലാം നേരിട്ട പ്രധാന വെല്ലുവിളി ഷോർട്ട് ബോളുകളായിരുന്നു. അയർലൻഡിലും ഇംഗ്ലണ്ടിലും ആതിഥേയർ കൃത്യമായ പ്ലാനിങ്ങോടെയാണ് ഇന്ത്യൻ ബാറ്റർമാരെ നേരിട്ടത്. ഷോർട്ട് ബോളുകളെ പ്രതിരോധിക്കുന്നതിൽ ഇന്ത്യൻ നിര പരാജയപ്പെട്ടു. ബോളിങ്ങിൽ അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന സ്പിൻ നിരയിലും സ്ഥിരതയില്ലായ്മ പ്രകടമായിരുന്നു. ഫോമില്ലായ്മയും പരുക്കുകളും ടീമിനെ ബാധിച്ചപ്പോൾ, സായ്രാജ് ബഹുതുലെയെപ്പോലെയുള്ള സപ്പോർട്ട് സ്റ്റാഫുകൾ കളിക്കാരെ ഒഴിവാക്കുന്നതിന് പകരം അവർക്ക് ആത്മവിശ്വാസം നൽകി കൂടെ നിർത്തണമെന്നാണ് അഭിഷേക് നായർ ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന ലോകകപ്പിന് മുൻപ് ഇതൊരു മുന്നറിയിപ്പായി കണ്ട്, പിഴവുകൾ തിരുത്തി ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Source link


