NEWS

ഉരുൾപൊട്ടൽ മുന്നറിയിപ്പ് പദ്ധതി: എൽഡിഎഫ് സർക്കാർ ഉപേക്ഷിച്ചു, സൗജന്യമായി സ്ഥാപിക്കാൻ അനുമതി തേടിയിരുന്നെന്ന് സർവകലാശാല അധികൃതർ


തിരുവനന്തപുരം ∙ വയനാട്ടിലെ കള്ളാടിയിൽ ഉൾപ്പെടെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും പോലുള്ള ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന പദ്ധതി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യവസ്ഥകളുടെ പേരിൽ ഉപേക്ഷിച്ചു. അമൃത വിശ്വവിദ്യാപീഠം സർവകലാശാല വികസിപ്പിച്ചെടുത്തതും സ്ഥാപനം തന്നെ 15 കോടിയോളം രൂപ മുടക്കി നടപ്പാക്കാമെന്നും വാഗ്ദാനം ചെയ്ത പദ്ധതിയാണിത്.ലാൻഡ്‌സ്‌ഡലൈഡ് ഏർലി വാണിങ് സിസ്റ്റം എന്ന പദ്ധതി എഐ സാങ്കേതികവിദ്യ, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്. 2009 മുതൽ മൂന്നാറിൽ പരീക്ഷിച്ച് വിജയിച്ചതാണ് ഈ സംവിധാനം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ 15 മീറ്ററോളം ആഴത്തിൽ സെൻസറുകൾ സ്ഥാപിച്ച് മണ്ണിലെ ഈർപ്പം, മഴയുടെ അളവ്, മണ്ണിലെ സമ്മർദം, ചെറിയ ഭൂചലനങ്ങൾ തത്സമയം നിരീക്ഷിക്കും. ഇവയിലെ ഡേറ്റ വയർലെസ് വഴി അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക് ആൻഡ് ആപ്ലിക്കേഷൻസ് കേന്ദ്രത്തിലേക്ക് അയയ്ക്കും. അപകടം മനസ്സിലാക്കി 3 ഘട്ടങ്ങളായാണ് മുന്നറിയിപ്പ് നൽകുക. ഇവ അപ്പപ്പോൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ (കെഎസ്ഡിഎംഎ) അറിയിക്കുന്നതിനാൽ ജനങ്ങളെ മുൻകൂട്ടി ഒഴിപ്പിക്കാനാകും.


Source link

Back to top button