NEWS
സുഗതന് ജയിലില്‍വച്ച് സത്യപ്രതിജ്ഞ ചെയ്യാനാകുമോ? നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിർദേശം

കൊച്ചി∙ കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ.സുഗതന് ജയിലില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് ഹൈക്കോടതി. തിങ്കളാഴ്ച നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിര്‍ദേശം നൽകി. സത്യപ്രതിജ്ഞ ചെയ്യാനായി ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണം. കാപ്പ ചുമത്തി ജയിലില്‍ അടച്ചത് കാരണം സത്യപ്രതിജ്ഞ ചെയ്യാനാകുന്നില്ല. സത്യപ്രതിജ്ഞ ചെയ്യുന്നതില്‍നിന്ന് സര്‍ക്കാര്‍ തടയുന്നുവെന്നും സുഗതന് വാദിച്ചു. കാപ്പാ കേസ് ചുമത്തപ്പെട്ടാണ് സുഗതന് ജയിലില്‍ കഴിയുന്നതെന്നും, അതിനാൽ വിട്ടയക്കരുതെന്നുമായിരുന്നു സർക്കാർ വാദം. ദൈവങ്ങളുടെയും, ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനാണ് സുഗതൻ അടക്കമുള്ള ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ റദ്ദാക്കിയത്.
Source link


