NEWS
ജസ്റ്റിസുമാരെ അധിക്ഷേപിച്ചു, പേപ്പറുകൾ വലിച്ചെറിഞ്ഞു; സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി∙ സുപ്രീം കോടതിയിൽ കേസ് വാദിക്കുന്നതിനിടെ നാടകീയ രംഗങ്ങൾ. കേസ് വാദിക്കാനെത്തിയ യുവാവ് ജസ്റ്റിസുമാരെ അധിക്ഷേപിക്കുകയും കോടതി മുറിയിൽ പേപ്പറുകൾ എറിയുകയും ചെയ്തു. തുടർന്ന് സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഇയാളെ കോടതി മുറിയിൽ നിന്ന് പുറത്താക്കി. വെള്ളിയാഴ്ച രാവിലെ ഏകദേശം 11 മണിയോടെയായിരുന്നു സംഭവം. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അറാധെ എന്നിവരടങ്ങിയ ബെഞ്ചിന്റെ മുൻപിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഉത്തർപ്രദേശ് സ്വദേശിയായ പ്രഭാൽ പ്രതാപ് എന്ന വ്യക്തി സ്വന്തമായി കേസ് വാദിക്കാനെത്തിയതായിരുന്നു. ഇയാൾ അഭിഭാഷകനായിരുന്നില്ല.
Source link


