SPORTS
‘മക്കളേ, ഇത് ഐപിഎൽ പിച്ചല്ല’: ഇംഗ്ലണ്ടിൽ തോറ്റ ഇന്ത്യൻ ടീമിനെ പൊളിച്ചെഴുതാൻ ബിസിസിഐ; ഗംഭീറും തെറിക്കും?

ട്വന്റി20 ലോകകപ്പ് കിരീടം ചൂടിയതിന്റെ ആവേശം മാറും മുൻപേ ഇന്ത്യൻ ക്രിക്കറ്റ് ടീം എത്തിനിൽക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. അയർലൻഡിനെതിരെയുള്ള അപ്രതീക്ഷിത പരമ്പര പരാജയത്തിന് തൊട്ടുപിന്നാലെ, ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയും ഇന്ത്യ കൈവിട്ടിരിക്കുന്നു. ബ്രിസ്റ്റോളിൽ നടന്ന നാലാം മത്സരത്തിലെ ഒൻപത് വിക്കറ്റിന്റെ ദയനീയ തോൽവിയോടെ അഞ്ച് മത്സരങ്ങളുടെ സീരീസിൽ ഇംഗ്ലണ്ട് 3-0 ന്റെ അജയ്യമായ ലീഡ് നേടിക്കഴിഞ്ഞു. തുടർച്ചയായ ആറു മത്സരങ്ങളിൽ ജയമറിയാതെ ഉഴലുന്ന ടീം ഇന്ത്യ, 2019ന് ശേഷം ആദ്യമായാണ് തുടർച്ചയായി രണ്ട് ട്വന്റി20 പരമ്പരകൾ തോൽക്കുന്നത്.∙ ‘ടോപ്പ്-ഓർഡർ’ പരീക്ഷണങ്ങൾ അവസാനിപ്പിക്കുക ഇന്ത്യൻ ബാറ്റിങ് നിര നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കൃത്യമായ റോളുകളിൽ താരങ്ങളെ നിയോഗിക്കുന്നതിലെ പരാജയമാണ്. ഐപിഎലിലും ആഭ്യന്തര ക്രിക്കറ്റിലും ടോപ്പ് ഓർഡറിൽ (1, 2, 3 സ്ഥാനങ്ങളിൽ) തിളങ്ങുന്ന കളിക്കാരെ ടീമിലെടുത്ത് മിഡിൽ ഓർഡറിലോ ഫിനിഷർമാരായോ കളിപ്പിക്കുന്ന പതിവ് ഇന്ത്യ തുടരുകയാണ്.ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരെ വീണ്ടും മധ്യനിരയിൽ പരീക്ഷിച്ച് പരാജയപ്പെടുത്തുന്നതിന് പകരം, രജത് പാട്ടീദാറിനെപ്പോലെ ആ സ്ഥാനത്ത് കളിച്ച് പരിചയസമ്പത്തുള്ള ‘സ്പെഷലിസ്റ്റ്’ ബാറ്റർമാരെ മധ്യനിരയിൽ കൊണ്ടുവരികയാണ് ഇന്ത്യ ചെയ്യേണ്ടത്. കൂടാതെ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ തകരുന്ന ലോവർ-മിഡിൽ ഓർഡറിനെ താങ്ങിനിർത്താൻ റിങ്കു സിങ്ങിനെപ്പോലെയുള്ള റിയൽ ഫിനിഷർമാർക്ക് കൂടുതൽ അവസരങ്ങൾ നൽകണം. ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവരെ മാത്രം ആശ്രയിച്ച് ഫിനിഷിങ് റോൾ മുന്നോട്ട് കൊണ്ടുപോകാനാകില്ല എന്ന് ഇംഗ്ലണ്ട് പരമ്പര തെളിയിച്ചു കഴിഞ്ഞു.
Source link


