NEWS

പതിനേഴുകാരിയെ ബസിൽ വച്ച് പീ‍ഡിപ്പിച്ചു; കണ്ടക്ടർക്ക് 5 വർഷം കഠിനതടവ്


തിരുവനന്തപുരം∙ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടറായ പ്രതി അരുവിക്കര ചാണിച്ചാല്‍ക്കടവ് സ്വദേശി അരുണ്‍കുമാറിന് (46) അഞ്ച് വര്‍ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 6 മാസം കൂടുതല്‍ ആയി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നല്‍കണം എന്ന് കോടതി വിധിച്ചു.2024 സെപ്റ്റംബര്‍ 23നാണ് കേസിന് ആസ്പദമായ സംഭവം. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയ്ക്കു പോകുന്ന ബസില്‍ പ്രതി അതിജീവിതയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ ഭയന്ന കുട്ടി വിവരം പുറത്തു പറഞ്ഞില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ ബസില്‍ സഞ്ചരിക്കേണ്ടിവന്ന കുട്ടിക്കു മാനസികപ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ചികിത്സയ്ക്കായി മനോരോഗവിദഗ്ധനെ കണ്ടപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


Source link

Back to top button