NEWS

കാമുകിയുടെ വാടകവീട്ടിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തി; നേപ്പാളിൽ ഒളിവിൽ‌ കഴിഞ്ഞ യുവാവ് പിടിയിൽ


ചണ്ഡീഗഡ് ∙ ഹരിയാനയിലെ മനേസറിൽ കാമുകിയുടെ വാടകവീട്ടിൽ വച്ച് ഭാര്യയെ വെടിവച്ചുകൊന്ന കേസിൽ യുവാവും കാമുകിയും അറസ്റ്റിൽ. 25 കാരനായ അങ്കിത്, ഇയാളുടെ കാമുകി രജനി ദേവി (38) എന്നിവരെയാണ് ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഇരുവരെയും ഒരു മാസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.2026 ഫെബ്രുവരിയിലായിരുന്നു അങ്കിതും 22 കാരിയായ യുവതിയും തമ്മിലുള്ള വിവാഹം. എന്നാൽ വിവാഹശേഷവും അങ്കിത് രജനി ദേവിയുമായുള്ള പ്രണയബന്ധം തുടർന്നു. മനേസറിലെ ഒരു ബ്യൂട്ടി പാർലറിലെ ജീവനക്കാരിയാണ് രജനി. പുകയില ഉൽപ്പന്നങ്ങളുടെ കട നടത്തുകയായിരുന്ന അങ്കിത് ജോലിസംബന്ധമായ ആവശ്യങ്ങൾക്കിടയിലാണ് രജനിയെ പരിചയപ്പെടുന്നതും കഴിഞ്ഞ മൂന്നു വർഷമായി പ്രണയത്തിലാകുന്നതും.കൊലപാതകത്തിനു ശേഷം അങ്കിതും രജനി ദേവിയും ഹരിദ്വാർ വഴി നേപ്പാളിലേക്ക് കടക്കുകയായിരുന്നു. ഒരു മാസത്തോളം നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ ജൂൺ 30നാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ നിരീക്ഷിക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നിയമവിരുദ്ധമായി തോക്ക് വാങ്ങിയ ഉറവിടം കണ്ടെത്താനും, കൊലപാതകത്തിൽ രജനിയുടെ കൃത്യമായ പങ്ക് വ്യക്തമാകാനും പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളെ ഒളിവിൽ കഴിയാൻ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


Source link

Back to top button