സത്യൻ അന്തിക്കാട് ചിത്രത്തിൽ അദ്ധ്യാപകനാവാൻ മോഹൻലാൽ

മോഹൻലാൽ.
ഹൃദയപൂർവ്വത്തിന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് അദ്ധ്യാപകന്റെ വേഷത്തിൽ. ചിത്രത്തിന് ഗുരുനാഥനെന്ന പേരിടാനാലോചിക്കുന്നതായി വിവരം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം മോഹൻലാലിന്റെ അടുത്ത വർഷത്തെ പ്രോജക്ടുകളിലൊന്നായിരിക്കും. തരുൺ മൂർത്തിയുടെ അതി മനോഹരം പൂർത്തിയാക്കുന്ന തിരക്കിലാണ് മോഹൻലാൽ.
അതിമനോഹരത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.അതേസമയം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന നെടുങ്കണ്ടം മിറക്കൾ നവംബറിൽ ആരംഭിക്കും. മോഹൻലാലിനൊപ്പം പ്രധാന വേഷത്തിൽ ആസിഫ് അലി എത്തുന്നു.ശ്യാം പുഷ്കരനും പോൾസൺ സ്കറിയയും ചേർന്ന് രചന നിർവഹിക്കുന്നു. ഷൈജു ഖാലിദ് ആണ് ക്യാമറ. സംഗീതം സുഷിൻ ശ്യാം, എഡിറ്റിംഗ് സൈജു ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലുശേരി.
കോസ്റ്റ്യും മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അപ്പു ബേബി ജോൺ ആണ് നിർമ്മാണം. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നി വിടങ്ങളാണ് ലൊക്കേഷൻ. വിതരണം ഭാവന റിലീസ്. ഇതാദ്യമായാണ് മോഹൻലാലും ദിലീഷ് പോത്തനും ശ്യാംപുഷ്കരനും ഒരുമിക്കുന്നത്.വിഷ്ണു മോഹൻ, മേജർ രവി എന്നിവരുടെ ചിത്രങ്ങളും മോഹൻലാലിനെ കാത്തിരിപ്പുണ്ട്.
Source link


