NEWS

മഹാഭാരത ഐതിഹ്യവുമായി ബന്ധപ്പെട്ട പാണ്ഡവൻപാറയിൽ കണ്ണുവച്ച് ക്വാറിമാഫിയ ‘കൗരവർ’


നെയ്യാറ്റിൻകര ∙ മഹാഭാരത ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട് തലമുറകളായി നാട്ടുകാർ സംരക്ഷിച്ചു പോരുന്ന പെരുങ്കടവിളയിലെ പാണ്ഡവൻ പാറയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ശക്തമാകുന്നു. സംരക്ഷിത പുരാവസ്തുവെന്ന പദവി ഉണ്ടായിട്ടും ക്വാറി മാഫിയയുടെ കണ്ണ് പാറയ്ക്കു മേലുണ്ടെന്ന ആശങ്കയാണ് പ്രകൃതിസ്നേഹികളെയും നാട്ടുകാരെയും അലട്ടുന്നത്. ഒരുകാലത്ത് സമീപത്തുണ്ടായിരുന്ന അടുപ്പുകൂട്ടി പാറ ക്വാറി പ്രവർത്തനത്തിൽ പൂർണമായും ഇല്ലാതായ അനുഭവമാണ് ഈ ഭയം വർധിപ്പിക്കുന്നത്.പെരുങ്കടവിള പഞ്ചായത്തിലെ പാൽക്കുളങ്ങര വാർഡിലാണ് ഐതിഹ്യ പ്രസിദ്ധമായ പാണ്ഡവൻ പാറ സ്ഥിതിചെയ്യുന്നത്. വനവാസകാലത്ത് പാണ്ഡവർ ഇവിടെ താമസിച്ചിരുന്നുവെന്നും അവർക്ക് ഭക്ഷണം പാകം ചെയ്തിരുന്നത് സമീപത്തെ അടുപ്പുകൂട്ടി പാറയിലാണെന്നുമാണ് പ്രാദേശിക വിശ്വാസം. എന്നാൽ ആ പാറ ഇന്ന് ഓർമകളിൽ മാത്രം. പ്രതിഷേധങ്ങൾ ഉയർന്നിട്ടും ക്വാറി പ്രവർത്തനത്തിലൂടെ മല പൂർണമായും തകർത്തു മാറ്റി. ഇപ്പോൾ അവിടെയുള്ളത് വലിയൊരു കുളം മാത്രം.


Source link

Back to top button