NEWS

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയിൽ മത്സരിക്കാനില്ലെന്ന് ലോറൻസ്; ‘പേടിച്ച് മുങ്ങി’യതെന്ന് വിമർശനം


വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ രാഘവ ലോറൻസ് രംഗത്ത്. മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യുടെ പിന്തുണയോടെ ലോറൻസ് മണ്ഡലത്തിൽ ജനവിധി തേടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ്, സോഷ്യൽ മീഡിയയിലൂടെ താരം നിലപാട് വ്യക്തമാക്കിയത്. എന്നാൽ രാഷ്ട്രീയ പ്രവേശന സാധ്യതകൾ ലോറൻസ് പൂർണമായി തള്ളിക്കളഞ്ഞിട്ടില്ല.തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച ടി.വി.കെ തലവൻ വിജയ്, പിന്നീട് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായാണ് തിരുച്ചി ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവെച്ചത്. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായ ഈ മണ്ഡലത്തിലേക്ക് ലോറൻസ് വരുമെന്ന ചർച്ചകൾ സജീവമായത്. ഷൂട്ടിങ് ലൊക്കേഷനുകളിൽ പോലും ആളുകൾ തന്നെ ‘തിരുച്ചി ഈസ്റ്റ് എം.എൽ.എ’ എന്ന് വിളിച്ച് സ്വാഗതം ചെയ്യാറുണ്ടെന്നും ജനങ്ങളുടെ ഈ സ്നേഹത്തിന് നന്ദിയുണ്ടെന്നും ലോറൻസ് തന്റെ 16 മിനിറ്റ് നീണ്ട വിഡിയോയിൽ പറഞ്ഞു. എന്നാൽ ഇതിലൊരു ‘രാഷ്ട്രീയ ധർമ്മം’ അടങ്ങിയിട്ടുണ്ടെന്നാണ് താരത്തിന്റെ പക്ഷം.ലോറൻസ് രാഷ്ട്രീയ ധർമ്മത്തെക്കുറിച്ച് വാചാലനാകുന്നുണ്ടെങ്കിലും, താരം ‘നൈസായി മുങ്ങുകയായിരുന്നു’ എന്നാണ് സോഷ്യൽ മീഡിയയുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ. ലൈവ് വീഡിയോയിൽ രാഷ്ട്രീയവുമായി നേരിട്ട് ബന്ധമില്ലാത്ത കുറെ കഥകളും തന്റെ കീഴിലുള്ള ട്രസ്റ്റിന്റെ പ്രവർത്തനങ്ങളും സംസാരിച്ച് ലോറൻസ് വിഷയം മാറ്റാൻ ശ്രമിച്ചതായി വിമർശകർ ചൂണ്ടിക്കാണിക്കുന്നു.  ഡി.എം.കെയുടെ കരുത്തുറ്റ സ്ഥാനാർഥിയായി സാക്ഷാൽ സ്റ്റാലിൻ തന്നെ ഇവിടെ ജനവിധി തേടിയേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ ലോറൻസ് പിൻവാങ്ങിയതാണെന്നും രാഷ്ട്രീയ വൃത്തങ്ങളിൽ സംസാരമുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന എതിരാളികളെ എല്ലാ തരത്തിലും കടന്നാക്രമിക്കുകയും വ്യക്തിപരമായി ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഡി.എം.കെയുടെ കടുത്ത രാഷ്ട്രീയ ശൈലിയെ ഭയന്നാണ് ലോറൻസ് ഈ പിന്മാറ്റം നടത്തിയതെന്നാണ് വിലയിരുത്തൽ.


Source link

Back to top button