NEWS
‘പ്രതിചേർത്തതിൽ ഗൂഢാലോചന; സ്വർണത്തിൽ തൊടാൻപോലും പോറ്റിയെ അനുവദിച്ചിട്ടില്ല’

തിരുവനന്തപുരം∙ സ്വർണക്കൊള്ള കേസിൽ പ്രതിചേർത്തതിൽ ഗൂഢാലോചനയുണ്ടെന്നും നിയമപരമായി ആലോചിച്ച് മുന്നോട്ടു പോകുമെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത്. 2025ൽ കോടതിയെ അറിയിക്കാതെ കൊണ്ടുപോയി എന്നതു മാത്രമാണ് തെറ്റ്. സ്വർണം നഷ്ടമായിട്ടില്ല. 2019നെ അപേക്ഷിച്ച് 2025ൽ നടപടിക്രമം എല്ലാം പാലിച്ചതായും പ്രശാന്ത് പറഞ്ഞ2025 സെപ്റ്റംബർ 20നായിരുന്നു അയ്യപ്പ സംഗമം. സെപ്റ്റംബർ ഏഴിന് തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തിലാണ് ദ്വാരപാലക ശിൽപം അഴിച്ചെടുക്കുന്നത്. തൂക്കവും സ്വർണത്തിന്റെ അളവും രേഖപ്പെടുത്തി. വിഡിയോയിൽ ചിത്രീകരിച്ചു. സ്പെഷൽ കമ്മിഷണറെ അറിയിക്കണമെന്ന കോടതി ഉത്തരവിന്റെ കാര്യം വൈകിട്ടാണ് മനസ്സിലാകുന്നത്. പിറ്റേന്ന് അദ്ദേഹത്തെ വിളിച്ചു. റിപ്പോർട്ട് അയച്ചാൽ മതിയെന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞാൽ ചെന്നൈയിലേക്കു കൊണ്ടുപോകില്ലായിരുന്നു. സ്പെഷൽ കമ്മിഷണർ പിന്നീട് ഇക്കാര്യം കോടതിയെ അറിയിച്ചു. ദേവസ്വം എസ്പിയുടെ പരിശോധനയിൽ നടപടിക്രമം പാലിച്ചതായി ബോധ്യമായി. കോടതിയെ അറിയിച്ചില്ല എന്നതായിരുന്നു വീഴ്ച. ബോർഡ് സെക്രട്ടറി കോടതിയോട് മാപ്പ് പറഞ്ഞതോടെ, സ്വർണംപൂശൽ നടപടി നിർത്തിവച്ച ഉത്തരവ് സ്റ്റേ ചെയ്തു.
Source link


